Chapter Title : ഈയാം പാറ്റകള്‍ 2
...ഡി ഞാൻ ചായ കൊട്നു വരാം '
ദീപ അടുക്കളയിൽ പോയി ചായ ഒന്ന് കൂടി ചൂടാക്കി വന്നു . ദീപയുടെ വാക്കുകളും മറ്റും അവൾക്കു അല്പം ആശ്വാസമായി . ദീപ ചായ കൊണ്ട് വന്നു അവളുടെ കയ്യിൽ കൊടുത്തു . ഷീല ഒന്നും മിണ്ടാതെ അത് കുടിച്ചു .
" ദേ ...നീ പപ്പായെ പോയി കാണു ......ജോമോൻ രാവിലെ ബെഡ്പാൻ വെച്ചിട്ടു പോയി ...ഷീല ഇത് വരെ വന്നില്ല എന്ന് പറഞ്ഞു എന്നെ വിളിച്ചു ....ഞാൻ ഇന്നലെ ഫോൺ നമ്പർ കൊടുത്തിരുന്നു . നിന്റെ നമ്പർ എനിക്കറിയില്ലല്ലോ . നീ പോയി എല്ലാം നോക്കിയിട്ടു വാ. ഞാൻ ഇവിടിരിക്കാം .....അങ്ങോട്ട് വരുന്നേ ഇല്ല "
ഷീല : " ഞാൻ എങ്ങും പോകുന്നില്ല ...നീ പോയി പരിചരിക്കു വേണേൽ ...വിളിച്ചു വരുത്തിയതല്ലേ ' ഷീലയ്ക്ക് പിന്നേം ദേഷ്യം വന്നു
" അത് കൊള്ളാം ......ഡി പെണ്ണെ ........എനിക്ക് വേണേൽ നീ അറിയാതെ വന്നു പോകാമായിരുന്നു .താക്കോൽ വെക്കുന്ന സ്ഥലം പപ്പാ പറഞ്ഞു . പക്ഷെ നിനക്ക് സുഖമില്ല ...ഒന്ന് വന്നു അന്വേഷിക്ക് ... ഫോൺ വിളിച്ചിട്ടു എടുക്കുന്നില്ല എന്ന് പപ്പയാ പറഞ്ഞെ .......'
' നിനക്ക് ഇന്ന് പറ്റില്ലെങ്കിൽ റസ്റ്റ് ചെയ്യ് ...ഞാൻ പോയി എല്ലാം ചെയ്തിട്ട് വരാം . പക്ഷെ എന്നും പറ്റില്ലാട്ടോ "
ദീപ പറഞ്ഞിട്ട് താഴേക്ക് പോയി ..അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ ഷീല താഴെ പോയി നോക്കിയാലോ എന്നോർത്തു . അവൾക്കു വശമില്ലല്ലോ ......പോകണോ ...വേണ്ട ..ഒരു ദിവസം അനുഭവിക്കട്ടെ
💬 Comments
View all comments