Chapter Title : ഈയാം പാറ്റകള്‍ 4
സാറ് അമ്മയെ കൂട്ടി കൊണ്ട് പോയത് നന്നായി ...അമ്മയ്ക്കും കാണില്ലേ വികാരങ്ങള് ..പക്ഷെ നാട്ടുകാര് ?
..................................................
'അന്നമ്മോ...എടി അന്നമ്മേ ...ഇവളിത് എവിടെ പോയി കിടക്കുവാ ..ചോറെടുക്കടി " അകത്തേക്ക് വന്നു തമ്പി അന്നമ്മയെ നോക്കി . രാവിലെ വീട്ടീന്ന് കൂട്ടി കൊണ്ട് വന്നിട്ട് പണിക്കാരുടെ അടുത്തേക്ക് ഇറങ്ങിയതാരുന്നു തമ്പി
' ഹാ !! നീ ഇതിവിടെ കിടക്കുവാരുന്നോ ...എന്റേടി കൊച്ചെ ...അവൻ ഇങ്ങോട്ടു വരും .....ഇപ്പ അവൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ എന്ന് കരുതിയാ ഞാൻ നിന്നെ കൊണ്ടിങ്ങോട്ട് പോന്നത് "
തമ്പി വന്നതും അന്നമ്മ കട്ടിലിൽ എഴുന്നേറ്റിരുന്നു . അവളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരുന്നു
" ഹാ ...നീ കരയാതെ ..നീ ചോറൊന്നും വെച്ച് കാണാതില്ലന്നറിയാം ....ഞാൻ കാവലിൽ പോയി എന്തേലും വാങ്ങി കൊണ്ട് വരാം ...വൈകിട്ടാവുമ്പോ അവൻ വന്നില്ലേ ഞാൻ ചെന്ന് കൂട്ടി കൊണ്ട് വരം ..എന്താ പോരെ ?"
തമ്പി അവളെ ചേർത്ത് പിടിച്ചു . അന്നമ്മ കുതറി മാറി കൊണ്ട് പറഞ്ഞു
' എന്റെ കൊച്ചിന് വേണ്ടിയാ ഞാനിതെല്ലാം ചെയ്തത് ..അവനു എന്നെ വേണ്ടേ ഞാൻ തൂങ്ങി ചാകും ....എനിക്കൊന്നും വേണ്ട നിങ്ങടെ സ്വത്തും പറമ്പും "
"എന്നാ എനിക്ക് വേണം നിന്നെ " തമ്പി മുറി വിട്ടു പോയി
തമ്പി തന്റെ കാറെടുത്തു അന്നമ്മയുടെ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ മാത്തുക്കുട്ടി അവിടെ ഇല്ലായിരുന്നു .തമ്പി കവലയിൽ ചെന്നപ്പോൾ ഒരാൾ കൂട്ടം . തമ്പി കാറു നിർത്തി അങ്ങോട്ട് ചെന്നു
മൂന്നാലു പേര് മാത്തുക്കുട്ടിയേം രണ്ടു മൂന്നു പേര് ജോണിയേം
💬 Comments
View all comments