Chapter Title : ഈയാം പാറ്റകള്‍ 4
കഴിഞ്ഞു പോയില്ലേ ........പിന്നെ ഇത് നിങ്ങക്കുള്ള കുറച്ചു ഡ്രെസ്സാ " തമ്പി രണ്ടു വലിയ കവർ വീതം മാത്തുക്കുട്ടിക്കും അന്നമ്മക്കും കൊടുത്തു . അന്നമ്മ അത് തുറക്കാൻ നോക്കിയപ്പോ തമ്പി പറഞ്ഞു
' എന്റെ പെമ്പറന്നോരെ ..അതൊക്കെ പിന്നെ നോക്കാം ,നീയാദ്യം ആഹാരം വിളമ്പു ...വിശന്നു കണ്ണ് കാണാതെയിരിക്കുവാ "
അന്നമ്മ പെട്ടന്ന് തന്നെ ബിരിയാണി വിളമ്പി . കഴിച്ചു കൊണ്ടിരിക്കുമ്പോ ഒരു ചിക്കൻ പീസ് തമ്പി അന്നമ്മയുടെ പ്ളേറ്റിലേക്കിട്ടു . മാത്തുക്കുട്ടി അത് കണ്ടെന്നു മനസിലാക്കിയ അന്നമ്മ തമ്പിയെ നുള്ളി കൊണ്ട് ആംഗ്യം കാണിച്ചു ...ചെറുക്കൻരിക്കുന്നു എന്ന്
' ഓ ! ഞാൻ എന്റെ പെണ്ണുമ്പുള്ളക്കു ഒരു ചിക്കന്റെ കാലു കൊടുത്തെന്നു വെച്ച് അവനു എന്ന തോന്നാനാ ...നീ അങ്ങോട്ട് കഴി ....ഇച്ചിരി നന്നാകട്ടെ ' തമ്പിയുടെ നാവിനു എല്ലില്ല എന്നറിയാവുന്ന അന്നമ്മ പിന്നെ ഒന്നും മിണ്ടിയില്ല
ആഹാരം കഴിഞ്ഞു അന്നമ്മയും മാത്തുക്കുട്ടിയും ഹാളിലേക്ക് തമ്പിയുടെ അടുത്തേക്ക് വന്നു
" അതേയ് !! തമ്പി സാറെ ..മാത്തുക്കുട്ടിക്ക് ടൗണിൽ ഒരു കൂട്ടുകാരൻ ഒരു ജോലി ശെരിയാക്കിയിട്ടുണ്ടെന്നു ..അവനിന്നു തന്നെ പോണോന്ന് "
" ഓ!! എന്നാത്തിനാടാ മാത്തുക്കുട്ടി പോകുന്നെ ? നിനക്ക് ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നിന്ന പോരെ ?
' അതല്ല തമ്പി സാറെ ..ഞാൻ വരാന് പറഞ്ഞു പോയി ..."
" ഈ സാറെ എന്നുള്ള വിളി ഇനി വേണ്ട .....അപ്പാ എന്ന് വിളിക്കാൻ പറ്റില്ലേ അച്ചായാ എന്നോ അച്ചാച്ചാ എന്നോ വിളിച്ചോ ...പിന്നെ ഒരു ജോലി ഒക്കെ ഉള്ളത് നല്ലതാ ,,,ഇച്ചിരി
💬 Comments
View all comments