Chapter Title : ഈയാം പാറ്റകള്‍ 6
അതിയാന് വൈകിട്ടാവുമ്പോ രണ്ടെണ്ണം അടിച്ച മതി ....ഒരു പ്രശ്നോമില്ല ...രാവിലെ കുളിച്ചു കുട്ടപ്പനായി വെള്ള മുണ്ടും ഷർട്ടും ഇട്ടു ഇറങ്ങി കോളും ... പത്തു പൈസ കിട്ടത്തുമില്ല ..............ഞാൻ നോക്കിയാൽ എവിടുന്നു ഉണ്ടാകാനാ പൈസ '
ഗ്രെസി ഒന്ന് നെടുവീർപ്പിട്ടിട്ടു തുടർന്നു
" തമ്പി സാറ് അന്നമ്മേടെ ജീവിതം നല്ല രീതിയിലായി ...അല്ല ..തമ്പി സാറില്ലേ ?'
" ഇല്ല അച്ചായൻ വീട്ടിൽ പോയേക്കുവാ ...നാളെയെ വരത്തൊള്ളൂ "
" അതാണോ അന്നമ്മ സെമിനാറിന് പോകാത്തെ ?"
തമ്പി ഇല്ലന്നറിഞ്ഞതും ഗ്രെസിക്കു നിരാശയായി
" ഹ്മ്മ് ....."
"ഇന്നലെ തമ്പി സാറ് ഇവിടെ വന്നു ജീപ്പിന്റെ താക്കോല് മേടിച്ചോളാൻ പറഞ്ഞാരുന്നു ?"
" ജീപ്പിന്റെ താക്കോലോ ? ...ആവോ ...എന്നോടൊന്നും പറഞ്ഞില്ലല്ലോ ഗ്രെസി ....നിങ്ങള് എപ്പളാ അച്ചായനെ കണ്ടേ ?"
അന്നമ്മയോട് തമ്പി സാറ് വീട്ടിൽ വന്നത് പറഞ്ഞിട്ടില്ല എന്ന് മനസിലാക്കിയ ഗ്രെസി ഉരുണ്ടു കളിച്ചു
"അത് ...പിന്നെ ...ഇന്നലെ ജോണിയെ കാണാൻ വീട്ടിൽ വന്നാരുന്നു ......."
" എന്നിട്ടു ജോണി എന്ന പറഞ്ഞു "
" ജോണിയോട് ഏതാണ്ടൊക്കെ സംസാരിക്കുന്നെ കേട്ടു ....ഞാൻ ശ്രദ്ധിക്കാൻ പോയില്ല ...തമ്പി സാറ് പോയപ്പോളാ അതിയാൻ താക്കോല് മേടിച്ചോളാൻ പറയാൻ വന്നതാണെന്ന് പറഞ്ഞത് ......ഇന്ന് ജോണിക്കു പഞ്ചായത്തിന്റെ മറ്റോ പോകാൻ ഉള്ളത് കൊണ്ടാ ഞാൻ വന്നേ " ഗ്രെസി ഡീസന്റായി
' ആണോ ...എന്നാ ഞാൻ താക്കോല് എടുത്തു തരാം ..നീ ഇരി "
അന്നമ്മ താക്കോല് എടുക്കാൻ അകത്തേക്ക് പോയി
'എടി നീ ഇങ്ങു വാ " അന്നമ്മ
💬 Comments
View all comments