0%

Chapter Title : ഈയാം പാറ്റകള്‍ 6

Author : Mandhan Raja Read All Parts 937

കൊള്ളാത്ത ഒരു സാധനം .....നാട്ടുകാരുടെ മുന്നിൽ യോഗ്യൻ "

ഗ്രെസി അകത്തേക്ക് പോയി ..ജോണി പുറകേം. ജോണി ഷർട്ട് ഊരിയിട്ട ശേഷം അടുക്കളയിലേക്കു ചെന്ന് .അപ്പോഴേക്കും ഗ്രസി അല്പം ശാന്തയായിരുന്നു

" ഡി ...എന്നതാ രാവിലെ കാപ്പിക്ക് ?'

" കപ്പേം കാന്താരീം ....ഇച്ചിരി മീൻ മേടിച്ച കാലം മറന്നു . നിങ്ങള് ടൗണിൽ പോയപ്പോ ഇച്ചിരി മീൻ വാങ്ങാൻ മേലാരുന്നോ ?"

"ഉവ്വാ !! ബിൻസിമോൾ പോക്കറ്റിൽ ഇട്ടു തന്ന നൂറു രൂപേം കൊണ്ടാ ഞാൻ ഇങ്ങോട്ടു വന്നത് ......."

' എടി ഗ്രെസി ...നീ ഒന്ന് അന്നമ്മേടെ അടുത്ത് പോയി കാര്യം പറ ..ഒന്നുവല്ലേലും നമ്മടെ ആയ കാലത്തു നമ്മളവരെ സഹായിച്ചതല്ലേ ....."

" ഞാൻ കഴിഞ്ഞ ആഴ്ച പോയി പറഞ്ഞതല്ലേ മനുഷ്യാ ....അവര് പതിനായിരം രൂപ തമ്പി സാറ് അറിയാതെ തരുവേം ചെയ്തു ..അതും കൂടി ചേർത്തല്ലേ നമ്മള് കോളേജിൽ അഡ്വാൻസ് അടച്ചത് .......അന്ന് പറഞ്ഞത് തമ്പി സാര് അറിഞ്ഞാ ഓടിക്കൂന്നാ ....നിങ്ങള് തമ്പി സാറിനെ ഒന്ന് പോയി കാണു...കണ്ടു മാപ്പു പറഞ്ഞാ തീരും പ്രശ്നമെല്ലാം .........'

" അയാള് എന്നെ കാണുമ്പോ അടിക്കാൻ വരുവാ ....ഞാനെന്നാ ചെയ്യാനാ ...'

"നിങ്ങളോടു ആരേലും പറഞ്ഞോ അയാളുടെ വീട്ടിൽ പോയി അങ്ങേരുടെ കുറ്റം പറയാൻ ......'

അതിപ്പോ ഞാൻ ടൗണിൽ പോയപ്പോ ഒന്ന് കേറി ...തോട്ടത്തിലെ കാര്യങ്ങള് ചോദിച്ചപ്പോ ഇപ്പൊ ഞാനല്ല അന്നമ്മയാ നോക്കുന്നെ എന്ന് പറഞ്ഞു ...അതിത്ര തെറ്റാണോ ..ഉള്ളതല്ലേ പറഞ്ഞത് ?"

"ഹ്മ്മ്മ് ...ഒള്ളത് ........ഒള്ളതാണേലും ......ചില കാര്യങ്ങള് പറയരുത് ..ഇനിയിപ്പോ

💬 Comments

View all comments