Chapter Title : ഈയാം പാറ്റകള്‍ 7
" അത് പിന്നെ ....നിന്റെ അലറിച്ച അങ്ങനത്തെ അല്ലാരുന്നോ ...അതല്ലേ കൊച്ചു പേടിച്ചു പോയത് "
മൈക്കിൾ ഷീലയെ നോക്കി തുടർന്നു " എൻെറ മോളെ ...ഞാൻ എല്ലാ കാര്യവും അവളോട് പറയാറുണ്ടായിരുന്നു .....സൂസനാ പറഞ്ഞത് .....വരുന്ന കാര്യം .അവളോട് പറയണ്ട എന്ന്......ഒന്ന് പേടിപ്പിക്കാന്ന് ........പക്ഷെ ഇത് അല്പം കൂടി പോയി കേട്ടോടി "
" ഏയ് ...സാരമില്ലന്നെ ..എന്റെ കൊച്ചല്ലേ ..." സൂസന്ന ഷീലയെ ചേർത്ത് പിടിച്ചു ..." ഡി ഷീലെ .നീ എന്നാ ഇപ്പോളും പേടിച്ചു നിക്കുന്നെ .................ദേ ...ഞാൻ നിനക്ക് എന്തൊക്കെയാ കൊണ്ട് വന്നേ എന്ന് നോക്ക് "
സൂസന്ന കട്ടിലിനു അപ്പുറം വെച്ചിരുന്ന ബാഗുകളിൽ നിന്ന് ഒരെണ്ണം എടുത്തു ശീലക്കു കൊടുത്തു
" ഇത് മൊത്തം എന്റെ മോൾക്കുള്ളതാ " സൂസന്ന ബാഗു തുറന്നു ഡ്രെസ്സുകൾ ഓരോന്നായി മൈക്കിളിന്റെ സമീപം നിരത്തി .
'അയ്യോ മമ്മി ഒന്നും വേണ്ടായിരുന്നു " ഷീല ഇപ്പോളാണ് ഒന്ന് ശ്വാസം വിടുന്നത്
സാരിക്കും പൌഡര്‍ , സ്പ്രേ അങ്ങനെയുള്ള സാധനങ്ങള്‍ക്കും താഴെ ഒരു ഫ്രോക്കും ടോപ്പും കണ്ടു ഷീല അതെടുത്തു .
"നല്ല കളര്‍ മമ്മി ....പക്ഷെ അച്ചൂട്ടിക്കു ഇത് വലുതാന്നു തോന്നുന്നു "
" ഹഹ ...അത് അചൂട്ടിക്കല്ല പെണ്ണെ ......പിള്ളേര്‍ക്കുള്ള ബാഗ് ഇതാ ഇവിടെയാ ...." സൂസന്ന വേറൊരു ബാഗ് അടുപ്പിച്ചു വെച്ചു
" അപ്പൊ ഇതാര്‍ക്കാ ....മമ്മി ...അവിടെ പവാടയോക്കെയാണോ ഇടുന്നെ ...ഹ ഹ "
" അവിടെ പവാടെം ജീന്‍സും ഒക്കെ ഇടും ....ഇത് പക്ഷെ എനിക്കല്ല ....മോള്‍ക്കുള്ളതാ"
'
💬 Comments
View all comments