Chapter Title : ഏജന്‌റ് ശേഖർ [സീന കുരുവിള]
അവർ അകത്തേക്കു കടത്തിവിട്ടു.അത്രയും നേരം കാത്തുനിന്നിട്ടും അവർ പ്രതീക്ഷിച്ച അതിഥി വന്നില്ല...യൂസഫ്. നൃത്തം തുടങ്ങാറായി. ശേഖറും ഗുപ്തയും നിരാശരായി,ഒരേയൊരു കച്ചി്തുരുമ്പു നഷ്ടപ്പെട്ട മാതിരി ഇരുവരും മുഖാമുഖം നോക്കി നിന്നു.എന്നാൽ പ്രതീക്ഷ അസ്ഥാനത്തായില്ല,അവൻ..യൂസഫ് ഷാ ഒടുവിലെത്തുക തന്നെ ചെയ്തു. പൊക്കം കുറഞ്ഞു ശരീരത്തിന് അധികം വണ്ണമില്ലാത്ത ഒരു വ്യക്തിയായിരുന്നു യൂസഫ്, 35 വയസ്സ് പ്രായം തോന്നിക്കും.പ്രത്യേകരീതിയിൽ തയാർ ചെയ്ത ഫ്രഞ്ച്താടിയാണ് അവന്‌റെ മുഖത്ത് ആരും ആദ്യം ശ്രദ്ധിക്കുക.ജീൻസും കറുത്ത പോളോ ടീഷർട്ടുമായിരുന്നു വേഷം.ഒറ്റനോട്ടത്തിൽ തന്നെ യൂസഫിനെ ശേഖറും ഗുപ്തയും തിരിച്ചറിഞ്ഞു, ഇരുവരും പരസ്പരം നോക്കി തലകുലുക്കി. അവരുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. 'ആപ്കാ നാം?' റിസർവു ചെയ്തവരുടെ പട്ടിക നോക്കി ഗുപ്ത ചോദിച്ചു. 'സലീം..സലീം അഹമ്മദ് ..' യൂസഫ് ഷാ പറഞ്ഞു.ശേഖറിന്‌റെ മുഖത്ത് ഒരു കത്തൽ കണ്ടു,സലീം അഹമ്മദ് എന്ന കള്ളപ്പേരിലാണ് യൂസഫ് ഇന്ത്യയിലെത്തിയത്. 'അന്തർ ജാവോ..' ഗുപ്ത അവനെ ഡോർ തുറന്ന് അകത്തേക്കു കടത്തിവിട്ടു.തുടർന്ന് ശേഖറും ഗുപ്തയും ഡാൻസ് ബാറിനുള്ളിലേക്കു കയറി. രാജകീയമായ ഒന്നായിരുന്നു ഡാൻസ് ബാർ.ഹാളിനുള്ളിൽ വിവിധ കസേരകളിൽ ഇരി്ക്കുന്ന അതിഥികൾ, അവർക്ക് ചഷകങ്ങളിൽ കൂടിയ മദ്യം വിളമ്പുന്ന അർധനഗ്നാംഗികളായ വനിതകൾ. ഹാളിനു ഒരറ്റത്ത് കെട്ടിപ്പൊക്കിയ സ്റ്റേജിൽ ഡാൻസ് കളിക്കാനുള്ള വേദി, അതിൽ ഒരു നീളൻ കമ്പിയും, പോൾഡാൻസിനു വേണ്ടിയുള്ളതാണ്. നൃത്തം തുടങ്ങാൻ സമയം അടുത്തുവന്നു. ഡ്രസ്സിങ് റൂമിലായിരുന്നു തിങ്കളും ശ്വേതാവർമയും. തിങ്കളിന്‌റെ നൃത്തമാണ് ആദ്യം.അവൾ വസ്ത്രം ധരിച്ചുകഴിഞ്ഞിരുന്നു. അറബിക് രീതിയിലുള്ള ഒരു വേഷം.മിനുക്കങ്ങൾ ഘടിപ്പിച്ച ബ്ലൗസിനുള്ളിൽ അവളുടെ ചെറിയ മുലകൾ ഒതുങ്ങി നിന്നു. നീണ്ടുപരന്ന അണിവയർ പൂർണമായും കാണാം. അരക്കെട്ടിൽ നിന്നു താഴേക്കു സുതാര്യമായ
💬 Comments
View all comments