Chapter Title : ഏജന്‌റ് ശേഖർ [സീന കുരുവിള]
ശ്വേത തിങ്കളിനോട് ആവശ്യപ്പെട്ടു. 'അങ്ങനെ വഴിയെ പോകുന്നവരെയും, ബോളിവുഡിൽ പരാജയപ്പെട്ട നടിമാരെയും ഒന്നും ഞാൻ സാർ, മാഡം എന്നൊന്നും വിളിക്കാറില്ല.'തിങ്കൾ മൂർച്ചയേറിയ സ്വരത്തിൽ മറുപടി പറഞ്ഞു. സ്വരത്തിലെ കുത്ത് മനസ്സിലാക്കിയ ശ്വേതയുടെ മുഖം ചുവന്നു. അവർ എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ഒരു പയ്യൻ റൂമിലേക്കു കയറി വന്നു,ഡാൻസ് ബാറിലെ അറ്റൻഡറാണ്. 'നൃത്തം തുടങ്ങാറായി,മേംസാബുമാർ റെഡിയായോ?, തിങ്കൾ മേംസാബിന്‌റെയാണ് ആദ്യം' അവൻ പറഞ്ഞു. ഏതായായലും കൂടുതൽ ഉടക്ക് ഉണ്ടാകാതിരിക്കാൻ അതു സഹായിച്ചു, പയ്യനൊപ്പം തിങ്കൾ സ്റ്റേജിലേക്കു നടന്നു. ഹാളിലെ സ്റ്റേജിന്‌റെ കർട്ടൻ കാതടിപ്പിക്കുന്ന സംഗീതത്തിനൊപ്പം മേലേക്ക് ഉയർന്നു. ഗുപ്തയും ശേഖറും ആകാംഷയോടെ യൂസഫിനെ നോക്കി നിൽക്കുകയായിരുന്നു. സ്‌റ്റേജിനു സമീപമുള്ള ഒരു കസേരയിലാണ് അവൻ ഇരിക്കുന്നത്. നാലോളം ലാർജുകൾ അകത്താക്കിയ അവൻ ചിക്കൻ സൂപ്പ് ആസ്വദിച്ചു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.കൈയിൽ ഒരു സിഗരറ്റുമുണ്ട്. കർട്ടൻ പൂർണമായും ഉയർന്നു കഴിഞ്ഞു.സ്റ്റേജിൽ വിവിധ ലൈറ്റുകൾ മിന്നിക്കത്തി.കറുത്ത മിനിസ്‌കർട്ടും, വെളുത്ത ബ്ലൗസും ധരിച്ച ഒരു ഉത്തരേന്ത്യൻ പെണ്ണ് മൈക്കുമായി സ്റ്റേജിലേക്കു വന്നു. കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക് ധരിച്ച അവൾ പ്രസന്നമായ മുഖഭാവത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു. 'നമസ്‌തേ...പങ്കജ് ഡാൻസ് ബാർ വെൽക്കംസ് ആൾ...ഇന്നു രണ്ടു സുന്ദരിമാരാണ് നിങ്ങൾക്കുവേണ്ടി ഇവിടെ നൃത്തം ചെയ്യുന്നത്, സോ ലെറ്റസ് എൻജോയ് ദ ഡാൻസ്.'അവൾ ഹിന്ദിയിലും ഇംഗ്ലിഷിലുമായി അനൗൺസ് ചെയ്തു. 'ടൈം ഫോർ ഫസ്റ്റ് പെർഫോർമൻസ് , ലെറ്റസ് വേൽക്കം തിങ്കൾ വാര്യർ, ദി ബ്യൂട്ടിഫുൾ ഗേൾ ഫ്രം ലോഖണ്ട് വാല..'അനൗൺസ്‌മെന്‌റ കഴിഞ്ഞ് പെൺകുട്ടി ഇറങ്ങിപ്പോയി, വേദിയിൽ ചുവന്ന പ്രകാശം തെളിഞ്ഞു. സത്യമേവ ജയതേയിലെ ദിൽബർ ദിൽബർ എ്ന്ന ഗാനം വേദിയിൽ
💬 Comments
View all comments