Chapter Title : ഏജന്‌റ് ശേഖർ [സീന കുരുവിള]
മുഴങ്ങി.തിങ്കൾ വാര്യർ വേദിയിലേക്കെത്തി. ഗാനത്തിനൊപ്പിച്ചു തിങ്കൾ ചുവടു വച്ചുതുടങ്ങി. ബെല്ലിഡാൻസായിരുന്നു. തന്‌റെ പരന്ന അണിവയർ അങ്ങോട്ടുമിങ്ങോട്ടും തെറ്റിച്ചു വശ്യമായ രീതിയിൽ തിങ്കൾ നൃത്തമാടി.സദസ്സിൽ കരഘോഷം മുഴങ്ങി. യൂസഫ് തലയുയർത്തി വേദിയിലെ ഡാൻസ് തെല്ലുനേരം കണ്ടു. എന്നിട്ടു താൽപര്യമില്ലാത്ത മട്ടിൽ തന്‌റെ സൂപ്പുകുടിക്കൽ തുടർന്നു.ഇടയ്ക്കു മൊബൈലിലെ സന്ദേശങ്ങളും നോക്കാൻ തുടങ്ങി.തിങ്കളിന്‌റെ ഡാൻസ് പരാജയമാണെന്നു ഗുപ്തയ്ക്കും ശേഖറിനും മനസ്സിലായി. അവരുടെ ഉള്ളിൽ ഭീതി നിറഞ്ഞു.തിങ്കളിന്‌റെ നൃത്തം അവസാനഘട്ടത്തിലേക്കെത്താൻ തുടങ്ങി. അടുത്ത പ്രകടനത്തിനു സമയമായെന്നു ശ്വേതാവർമയുടെ മുറിയിൽ അറിയിപ്പു കിട്ടിയത് അപ്പോഴാണ്. കടും ചുവപ്പു നിറമുള്ള ലിപ്സ്റ്റിക് ചുണ്ടിൽ ഒരു തവണ കൂടി എഴുതിയ ശേഷം ശ്വേത വേദിയെ ലക്ഷ്യമാക്കി പതിയെ നടന്നു. വേദിയിലേക്കുള്ള ഇടനാഴിയിൽ ഒരു ബൗൺസർ നിൽ്പ്പുണ്ടായിരുന്നു.ശ്വേതാ വർമയെ കണ്ട് അയാളുടെ കണ്ണു തള്ളി.രണ്ടു കൈയും ഉയർത്തി അവരെ തടഞ്ഞുകൊണ്ട് അയാൾ ഓടി വന്നു. 'മാഡം ഇത്തരം വസ്ത്രങ്ങൾ ഇട്ടുകൊണ്ട് നൃത്തം ചെയ്യാൻ പറ്റില്ല, ഇറ്റ്‌സ് ഇല്ലീഗൽ' കൈകൾ വശങ്ങളിലേക്കു വിടർത്തി തടസ്സമുണ്ടാക്കിക്കൊണ്ട് അയാൾ പറഞ്ഞു. 'വസ്ത്രം എന്തുവേണമെന്നു ഞാൻ തീരുമാനിച്ചോളാം,യൂ സ്‌റ്റേ എവേ' അമർഷത്തോടെ ബൗൺസറിനു നേർക്കു നോക്കി ശ്വേതാവർമ മുരണ്ടു. 'പറ്റില്ല, ഈ വേഷമിട്ട് സ്‌റ്റേജിൽ കേറാൻ ഞാൻ സമ്മതിക്കില്ല.'ബൗൺസർ കൂടുതൽ അടുത്തു നിന്നു, മുന്നോട്ടാഞ്ഞ ശ്വേതയുടെ ശരീരത്തിൽ അയാളുടെ കൈകൾ മുട്ടി.. 'യൂ ബ്ലഡീീീ...ഹൗ ഡേർ യൂ...' ആക്രോശത്തോടെ മുഷ്ടിചുരുട്ടി ബൗൺസറുടെ മൂക്കിനു തന്നെ ഒറ്റയിടിയായിരുന്നു ശ്വേത.ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ ബൗൺസർ വെട്ടിയിട്ട വാഴത്തട പോലെ നിലം പതിച്ചു. ഹൈഹീൽ ചെരുപ്പിട്ട തന്‌റെ കാലുകൾ അയാളുടെ നെഞ്ചത്തു തന്നെ ചവിട്ടിക്കൊണ്ടു ശ്വേത മുന്നോട്ടു നടന്നു.തിങ്കൾ
💬 Comments
View all comments