0%

Chapter Title : ഏജന്റ് വിനോദ് - 2 ( തേക്ക് മരം )

Author : Tekmaram Read All Parts 189

കാറിന്റെ ടയർ പഞ്ചർ ആയി ,നിയന്ത്രണം വിട്ടു അരികിൽ ഉള്ള മരത്തിൽ ഇടിക്കുന്നതും തീ പിടിക്കുന്നതും വിനോദ് റെയർ വ്യൂ മിറാറിൽ കണ്ടു . അവന്റെ വണ്ടി ആന്റണിയുടെ വണ്ടിയുടെ പിന്നാലെ കുതിച്ചു പാഞ്ഞു . ആന്റണി കാറിൽ നിന്നും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു . ഒടിഞ്ഞു തൂങ്ങിയ കാലിൽ എല്ല് പുറത്തേക്കു വന്നിരുന്നു , എങ്കിലും അതൊന്നും അവൻ കാര്യമാക്കിയില്ല .ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ആയിരുന്നു അയാൾ .പിന്നിൽ വണ്ടിയൊന്നും കാണാത്തതിൽ അയാൾ ആശ്വസിച്ചു " ഭാഗ്യം , അവൻ വിട്ടു പോയെന്നു തോന്നുന്നു , എങ്കിലും ആരായിരിക്കും അവൻ " ആന്റണി ചോദിച്ചു " ട്ടേ " ... കാതടപ്പിക്കുന്ന ഒരു ശബ്ദം ആന്റണി കേട്ടു പെട്ടന്ന് സൈഡ് വഴിയിൽ നിന്നും ഒരു കാർ പാഞ്ഞു വന്നു ആന്റണിയുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചു . ആന്റണിയുടെ കാർ തലകീഴായി മറിഞ്ഞു കിടന്നു . സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നത് കൊണ്ടു ആന്റണിക്ക് കൂടുതൽ പരിക്ക് പറ്റിയില്ല . മറിഞ്ഞു കിടക്കുന്ന കാറിൽ നിന്നും ആന്റണി നോക്കി .ഇടിച്ച കാറിൽ നിന്നും വിനോദ് ഇറങ്ങി വരുന്നു ,വിനോദിന്റെ കയ്യിലൂടെ ചോര ഒലിക്കുന്നുണ്ട് . അവൻ ആന്റണിയുടെ കാറിന്റെ അരികിൽ ഇരുന്നു ,കാറിന്റെ ഉള്ളിൽ നോക്കി .മൂന്ന് സഹായികൾ ഉണ്ട് അവന്റെ കൂടെ വിനോദ് തോക്കെടുത്തു മൂന്ന് പേരെയും തലയിൽ നിറയൊഴിച്ചു .അവരുടെ ചോര ആന്റണിയുടെ ദേഹത്തും തെറിച്ചു . " എന്നെ കൊല്ലല്ലേ ..പ്ലീസ്..ഞാൻ എന്ത് വേണേലും " ആന്റണി കരഞ്ഞു കൊണ്ടു പറഞ്ഞു . വിനോദ് കത്തിയെടുത്തു സീറ്റ്‌ ബെൽറ്റ്‌ അറുത്തു മാറ്റി ആന്റണിയെ വലിച്ചു പുറത്തു ഇട്ടു ,പിന്നെ അവന്റെ ഒടിഞ്ഞു തൂങ്ങിയ കാലിൽ ആഞ്ഞു ചവിട്ടി . " അമ്മേ !!!! " ആന്റണി ഒന്ന് പിടഞ്ഞു പിന്നെ വേദന കൊണ്ടു അയാളുടെ ബോധം പോയി . ആന്റണിയെ പൊക്കി കാറിന്റെ ഡിക്കിയിൽ ചുരുട്ടി കൂട്ടി ഇട്ടു .വിനോദ് അവിടെ നിന്നും കാർ ഓടിച്ചു പോയി . പിന്നീട് കണ്ണ് തുറന്ന ആന്റണി

💬 Comments

View all comments