Chapter Title : ഏജന്റ് വിനോദ് - 2 ( തേക്ക് മരം )
എടുത്തുകൊണ്ടിരുന്നു .ആന്റണി വാതിൽ അടച്ചു കുറ്റിയിട്ടു " ഇവൻ ആരാ ...എങ്ങനെ ഈ സ്ഥലം കണ്ടു പിടിച്ചു , നീ പറഞ്ഞു കൊടുത്തതാണോടി ???" ആന്റണി ജെസ്സിയെ നോക്കി അലറി ജെസ്സി ഒന്നും പറയാതെ കൈ കൂപ്പി കരഞ്ഞു . " കൂത്തിച്ചി മോളേ ...നീ എന്നെ ചതിക്കാൻ നോക്കുന്നോ " ആന്റണി ജെസ്സിയുടെ നേരെ വെടി വച്ചു . അവളുടെ നെഞ്ച് തുളച്ചു വെടിയുണ്ട കടന്നു പോയി . ആന്റണിയുടെ ആൾക്കാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു , ആന്റണി വീണ്ടും വാതിൽ വഴി എത്തി നോക്കി . ആൾക്കാരെ വെടിവെച്ചും കഴുത്തൊടിച്ചും കുത്തിയും വിനോദ് കൊല്ലുന്നു .ശവശരീരം കൊണ്ടു അവിടെ മുഴുവൻ നിറഞ്ഞു .അവന്റെ ഒരു രോമത്തിനു പോലും ഒന്നും സംഭവിക്കുന്നില്ല .വിനോദിന്റെ ആക്രമണത്തിലെ വേഗതയും കൃത്യതയും കണ്ട ആന്റണിക്ക് കാര്യങ്ങൾ കൈ വിട്ടു പോകും എന്ന് മനസ്സിലായി .അവൻ കിട്ടിയ ഡ്രസ്സ് എടുത്തു റൂമിന്റെ ജനൽ വഴി താഴേക്കു ചാടി , മുകളിൽ നിന്നുള്ള വീഴ്ചയിൽ അവന്റെ കാൽ ഒടിഞ്ഞു തൂങ്ങി . " അമ്മേ ...വേദന കൊണ്ടു അവൻ പുളഞ്ഞു " അവൻ ഇഴഞ്ഞു ഇഴഞ്ഞു കാറിൽ കയറി ,അവന്റെ മൂന്ന് ആൾകാർ കാറിൽ കയറി .ആന്റണിയുടെ കാർ കോംബൗണ്ട് വിട്ടു പുറത്തേക്കു ചീറി പാഞ്ഞു . കാർ പോകുന്ന ശബ്ദം കേട്ട വിനോദ് ഉടനെ തന്നെ തന്റെ കയ്യിൽ കിട്ടിയ രണ്ടാളുടെയും കഴുത്ത് ഓടിച്ചു നിലത്തിട്ടു ,അവൻ ആന്റണിയുടെ മുറിയിൽ ഓടി കയറി .ജെസ്സി അവിടെ ചോരയിൽ കുളിച്ചു കിടക്കുന്നു .
💬 Comments
View all comments