0%

Chapter Title : ഏജന്റ് വിനോദ് - 2 ( തേക്ക് മരം )

Author : Tekmaram Read All Parts 441

ആന്റണി ചാടിയ ജനൽ വഴി വിനോദും താഴേക്കു ചാടി തന്റെ കാർ കിടക്കുന്നിടത്തേക്കു ഓടി , വീടിന്റെ ഉള്ളിൽ നിന്നും തനിക്കു നേരെ വെടി വെക്കുന്നത് അവൻ കാണാമായിരുന്നു .എങ്കിലും അതൊന്നും വക വെക്കാതെ അവൻ ഓടി , "പ്ലക് ...ഒരു വെടിയുണ്ട അവന്റെ കയ്യിൽ തുളഞ്ഞു കയറി .വിനോദ് നിലത്തു വീണു . ക്ഷണ നേരം കൊണ്ടു എണീറ്റു അവൻ അടുത്ത് കണ്ട മരത്തിന്റെ മറയിൽ നിന്നു . അവൻ നോക്കി , മൂന്ന് പേര് അവന്റെ നേരെ നിറയൊഴിക്കുന്നു , അവൻ തോക്കെടുത്തു തുരു തുരാ വെടി വച്ചു . ആ മൂന്ന് പേരും വെടി കൊണ്ടു അലറി കൊണ്ടു താഴെ വീണു .വിനോദ് വീണ്ടും തന്റെ കാർ ലക്ഷ്യമാക്കി ഓടി . അവൻ കാറിൽ കയറി ആന്റണിയുടെ കാറിന്റെ പിന്നിലൂടെ പാഞ്ഞു , ആന്റണിയുടെ ബാക്കിയുള്ള ആൾക്കാർ മറ്റൊരു വണ്ടിയിൽ വിനോദിനെ പിന്തുടർന്നു . അവർ വിനോദിന്റെ കാറിനെ വെടിവച്ചു കൊണ്ടിരുന്നു .ചില ബുല്ലെറ്റ്‌കൾ വിനോദിന്റെ കാറിന്റെ ചില്ലുകൾ തകർത്തു വിനോദിന്റെ അരികിലൂടെ പാഞ്ഞു പോയി . വിനോദ് തിരിച്ചു വെടിവച്ചു .വെടിയുണ്ട കയറി അവരുടെ കാറിന്റെ ടയർ പഞ്ചർ ആയി ,നിയന്ത്രണം വിട്ടു അരികിൽ ഉള്ള മരത്തിൽ ഇടിക്കുന്നതും തീ പിടിക്കുന്നതും വിനോദ് റെയർ വ്യൂ മിറാറിൽ കണ്ടു . അവന്റെ വണ്ടി ആന്റണിയുടെ വണ്ടിയുടെ പിന്നാലെ കുതിച്ചു പാഞ്ഞു . ആന്റണി കാറിൽ നിന്നും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു . ഒടിഞ്ഞു തൂങ്ങിയ കാലിൽ എല്ല് പുറത്തേക്കു വന്നിരുന്നു ,

💬 Comments

View all comments