0%

Chapter Title : ഏജന്റ് വിനോദ് - 2 ( തേക്ക് മരം )

Author : Tekmaram Read All Parts 444

വിനോദ് ചോദിച്ചു " അത് അന്ന് തന്നെ ലോകേഷ് ഭായിയുടെ ആൾക്കാർക്കു ഹാൻഡ്‌വർ ചെയ്തു ..ഇപ്പോ എവിടെ ഉണ്ടെന്നു എനിക്കറിയില്ല " ആന്റണി പറഞ്ഞു , വേദന കൊണ്ടു അയാളുടെ ശബ്ദം പൂർണമായി പുറത്ത് വന്നില്ല . "എനിക്ക് പ്രതിഫലമായി 50 കോടി യൂണിറ്റ് എന്റെ സ്വിസ്സ് ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്തു തന്നു . എന്നോട് അതിനു ശേഷം ആ വീട്ടിൽ ഒളിച്ചു താമസിക്കാൻ പറഞ്ഞത് ലോകേഷ് ഭായ് ആണ് " അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു വിനോദ് :- " ലോകേഷ് എവിടെ ഉണ്ട് ഇപ്പോ " ആന്റണി : - അറിയില്ല , ഇന്നലെ എന്നെ വിളിച്ചപ്പോൾ ദുബൈയിൽ ആണെന്നാണ് പറഞ്ഞത് , സത്യം ആണോ എന്ന് അറിയില്ല ...എനിക്ക് ഇത്രയെ അറിയൂ , എന്നെ വെറുതെ വീടു പ്ലീസ് " അയാൾ ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു വിനോദ് : - ആ കണ്ടെയ്നറിൽ എന്താണെന്ന് നിനക്ക് അറിയുമോ ?? ആന്റണി : - " ഇല്ല ...എന്നോട് അതൊന്നും അയാൾ പറഞ്ഞില്ല ,അതൊന്നു പോർട്ടിന് വെളിയിൽ ഇറക്കി തരണം എന്നെ പറഞ്ഞുള്ളൂ " കരച്ചിൽ കൊണ്ടൊന്നും വിനോദിനെ മയപ്പെടുത്താൻ കഴിയില്ല എന്ന് ആന്റണിക്ക് അറിയില്ലായിരുന്നു . വിനോദ് ഒന്നും പറഞ്ഞില്ല ആന്റണിയെ തന്നെ നോക്കി . " ഇനി എന്തെങ്കിലും അറിയുമോ നിനക്ക് " വിനോദ് ചോദിച്ചു " സത്യമായിട്ടും അറിയില്ല സർ , എന്നെ വെറുതെ വീടു പ്ലീസ് " വിനോദ് പിന്നെ ഒന്നും സംസാരിച്ചില്ല .

💬 Comments

View all comments