0%

Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)

Author : Tekmaram Read All Parts 716

മനസ്സിലായി . " സർ മുകളിൽ" ഒരുത്തനെ കഴുത്ത് ഓടിച്ചു കൊല്ലുന്നതിനു ഇടയിൽ അവൾ വിളിച്ചു പറഞ്ഞു വിനോദ് നോക്കിയപ്പോൾ മുകളിൽ നിന്നും തന്നെ 3 ആൾക്കാർ വെടി വെക്കുന്നു , അവൻ ചാടി അവരുടെ നേരെ വെടിയുതിർത്തു , അവർ നിലത്തു വീണു .

കൂടുതൽ ആളുകൾ ഉള്ളിൽ നിന്നും വെടിയുതിർക്കുന്നു .അവർ തൂണിന്റെ മറവിൽ ഒളിച്ചു ,അവിടെ ഇരുന്നു തിരിച്ചു ആക്രമിച്ചു അവനും അവളും അവിടെ കണ്ട ആളുകളെ എല്ലാം കൊന്നു തള്ളി കൊണ്ടിരുന്നു . അവർ ക്യാമ്പിൽ ഓരോ മുറിയിൽ കയറി ലോകേഷിനെ പരതി , ലോകേഷിനെ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല ,പകരം അവന്റെ ആൾക്കാർ മാത്രം ഉണ്ട് . അവരെല്ലാം വിനോദിന്റെയും പ്രിയയുടെയും കൈകരുതിൽ മരിച്ചു വീണു . എല്ലാവരുടെയും നെഞ്ചിലും നെറ്റിയിലും ഓട്ട വീണിരിക്കുന്നു . വിനോദ് ഒരുത്തനെ പിടിച്ചു ചുമരിൽ ചേർത്തു നെറ്റിയിൽ തോക്ക് വച്ചു " എവിടെടാ ലോകേഷ് ?? " അവൻ ചോദിച്ചു " ബോസ്സ് ഇവിടെ വന്നിട്ടില്ല സർ , എവിടെ ആണെന്ന് അറിയില്ല " അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു . വിനോദ് അവന്റെ നെറ്റിയിൽ ഉണ്ട കയറ്റി . അവിടെ ഉള്ള എല്ലാവരെയും അവർ തീർത്തു കളഞ്ഞു വിനോദ് ക്ഷീണിച്ചു ഇരുന്നു , പ്രിയ ചുറ്റും നോക്കി ക്യാമ്പ് ഒരു ശവപ്പറമ്പ് ആയി മാറിയിരിക്കുന്നു , " സർ ,ലോകേഷ് ഇവിടെ ഇല്ലെന്നു തോന്നുന്നു , ഇനി എന്ത് ചെയ്യും ? " പ്രിയ വിനോദ് ഫോൺ എടുത്തു അയൂബിനെ വിളിച്ചു

💬 Comments

View all comments