Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)
അവർ തിരികെ ഹോട്ടൽ റൂമിൽ എത്തി , ചളിയും മണ്ണും പൊടിയും ദേഹം മുഴുവൻ ആയിരുന്നു , ലോകേഷിനെ പിടി കിട്ടാത്തതിൽ വിനോദ് ആകെ അസ്വസ്ഥതയിൽ ആയിരുന്നു .അവൻ ആകെ സിഗരറ്റ് എടുത്തു വലിച്ചു , പ്രിയ നോക്കി . വിനോദിന്റെ മൊബൈൽ റിങ് ചെയ്തു അവൻ നോക്കി , മാഡം ആണ്.അവൻ മൊബൈൽ എടുത്തു ബാല്കണിയിൽ പോയി " ഹലോ വിനോദ് എന്താണ് പ്രോഗ്രസ്സ് ?" മാഡം ചോദിച്ചു " ലോകേഷിന്റെ ഒരു ക്യാമ്പിൽ ഞങ്ങൾ പോയി അവിടെ ഞങ്ങൾക്ക് heavy attack ഏൽക്കേണ്ടി വന്നു മാഡം ഭാഗ്യം കൊണ്ടാണ് ഞങ്ങൾ രക്ഷപെട്ടത് , അവന്റെ ആൾക്കാരെ എല്ലാവരെയും ഞങ്ങൾ കൊന്നു ,ബട്ട് ലോകേഷ് അവിടെ ഉണ്ടായിരുന്നില്ല ..അവന്റെ ലൊക്കേഷൻ പിടി കിട്ടിയിട്ടില്ല " " ഓക്കേ ,വിനോദ് വേഗം അന്വേഷിക്കു ,നമ്മുക്ക് സമയം കുറവാണ് " മാഡം പറഞ്ഞു അവൻ ഫോൺ വച്ചു , പ്രിയ വിനോദിന്റെ അരികിൽ വന്നു അവന്റെ തോളിൽ കൈ വച്ചു " സർ ടെൻഷൻ അടിക്കല്ലേ ...നമ്മുക്ക് അവനെ കണ്ടു പിടിക്കാം ..സർ ഇപ്പോൾ പോയി ഒന്ന് കുളിച്ചു ഫ്രഷ് ആയി വരൂ " അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കൊണ്ടു പോയി വിട്ടു . അവൻ കുളിച്ചു വന്നു , " പ്രിയ , ഇനി നീ കുളിചോളൂ " അവൻ പറഞ്ഞു അവൾ ബാത്‌റൂമിൽ കയറി വാതിൽ ചാരി , കുറച്ച് കഴിഞ്ഞപ്പോൾ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കെട്ടു തുടങ്ങി .
💬 Comments
View all comments