Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)
" ഒന്നുല ..താൻ കാണാൻ നല്ല സുന്ദരി ആണല്ലോ ,എങ്ങനെ പിന്നെ ഏജന്റ് ആയി " അവൻ ചോദിച്ചു . " അതെന്താ സുന്ദരികളെ ഏജന്റ് ആക്കില്ലേ ???" അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു . വിനോദും ചിരിച്ചു " ഞാൻ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കരാട്ടെ നാഷണൽ ചാമ്പ്യൻ ആകുന്നതു , അങ്ങനെ എന്നെ അവിടെ നിന്നും ഡയറക്റ്റ് റിക്രൂറ്റ് ചെയ്തതാണ് ,പിന്നെ 4 കൊല്ലം ട്രെയിനിങ് തന്നു . ചെറുപ്പം മുതലേ പോലീസ് ആകണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു ഇതിപ്പോ അതിലും നല്ല ജോബ് അല്ലെ " അവൾ പറഞ്ഞു . " എപ്പോളാണ് നമ്മുക്ക് ദുബായ് പോകാനുള്ള ഫ്ലൈറ്റ് " വിനോദ് ചോദിച്ചു പ്രിയ :- ഈവെനിംഗ് 7 മണിക്ക് ആണ് സർ , അവൾ ടിക്കറ്റ് പാസ്‌പോർട്ടും എടുത്തു അവനെ ഏൽപ്പിച്ചു . അവൻ പാസ്പോര്ട് തുറന്നു നോക്കി , " ടോണി ജെയിംസ് " അവന്റെ ഫോട്ടോക്ക് താഴെ പേര് എഴുതിയിരിക്കുന്നു . " നിന്റെ പേര് എന്താണ് " വിനോദ് പ്രിയയോട് ചോദിച്ചു " ആൻസി ടോണി " പ്രിയ പറഞ്ഞു അവർ ഹണി മൂൺ ആഘോഷിക്കാൻ പോകുന്ന ഭാര്യാ ഭർത്താക്കന്മാർ ആയിട്ടാണ് ദുബൈയിൽ പോകുന്നത് . വൈകുന്നേരം വരെ അവർ ഹോട്ടലിൽ ചിലവഴിച്ചു , വൈകിട്ട് അവർ ദുബായിലേക്ക് പുറപ്പെട്ടു .അവിടെ എത്തിയ ശേഷം ഒരു ഹോട്ടലിൽ mr.ആൻഡ് mrs. ടോണി ആയി അവർ റൂം എടുത്തു . റൂമിൽ എത്തിയപ്പോൾ അർദ്ധ രാത്രി ആയിരുന്നു
💬 Comments
View all comments