0%

Chapter Title : എക്ലിപ്സ് 1 [Sorrow]

Author : kkstories Read All Parts 536

ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നു. ശ്വാസം ചെറിയ ചെറിയ കട്ടകളായി നെഞ്ചിലൂടെ പോകുന്നത് വേദനയോടെ അറിയുന്നുണ്ട്. അയാൾ പറഞ്ഞതെല്ലാം ശെരിയാണ്. ഇനി എനിക്ക് ഒരു തിരിച്ചു പോക്കില്ല. ഒന്നെങ്കിൽ 5 റൂളും തീർത്തു ഗ്രാമത്തിൽ എത്തുക അല്ലെങ്കിൽ ഇവിടെ കിടന്നു മരിക്കുക. ഞാൻ ശ്വാസം വീണ്ടും വലിച്ചു വിട്ടു.

പുറകിലിരിക്കുന്നത് പേടിപ്പെടുത്തുന്ന രൂപം അല്ല. ഞാൻ അതു തന്നെ എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു എന്നാലും പേടിപ്പെടുത്തുന്ന രൂപത്തെക്കാൾ എന്നെ എന്ത് കൊണ്ടോ പേടിപ്പിച്ചത് ഈ രൂപം തന്നെയാണ്.

അവളുടെ മധുരമൂരുന്ന ചിരിയും. എന്റെ പുറകിലേക്ക് തന്നെ നോക്കി അവളുടെ ചെമ്പരത്തി ചുവപ്പുള്ള ചുണ്ട് ഒരു ഭാഗത്തേക്ക്‌ ചരിച്ചു ചിരിക്കുന്ന ചിരി. ആഹ് കണ്ണുകളിൽ രക്ത ദാഹം അല്ല. പകരം വികാരം ആണ്. സന്തോഷം. എന്ത് കൊണ്ടോ ആഹ് ചിരി എന്നെ വല്ലാണ്ട് ഭയപ്പെടുത്തുന്നു.

അവളെ ഞാൻ നോക്കാൻ പാടില്ല. ഒന്നാമത്തെ റൂൾ. അവളെ ഞാൻ നോക്കാൻ പാടില്ല. ഞാൻ പിന്നെയും പിന്നെയും അതു തന്നെ ഉരുവിട്ടോണ്ടിരുന്നു. എന്നാലും അവളുടെ ആഹ് കൊലച്ചിരി നോക്കണ്ടിരിക്കാൻ എനിക്കായില്ല. ഞാൻ ശ്വാസം വലിച്ചു വിട്ടു ഒന്നൂടെ റീർവ്യൂ മിററിലേക്ക് നോക്കി. അവൾ അതെ നോട്ടം അതെ ചിരി.

എന്റെ പുറകു വശം നോക്കി ആഹ് കൊലച്ചിരി. ഞാൻ തിരിയുന്നതും കാത്തു.കുറച്ചു ദൂരം കഴിഞ്ഞപ്പോഴും അവൾ അതെ ഇരുപ്പു തുടർന്ന്. ഞാൻ ജീവൻ കയ്യിൽ പിടിച്ചു മെല്ലെ ഓടിച്ചു കൊണ്ടേ ഇരുന്നു. ഇനി ഈ സ്ഥലം കഴിയാൻ എത്ര ദൂരം കൂടെ ഉണ്ടെന്നു കണക്കു കൂട്ടി കൊണ്ടേ ഇരുന്നു. തണുപ്പ് അസഹിനീയമായപ്പോ ഞാൻ

💬 Comments

View all comments