0%

Chapter Title : എക്ലിപ്സ് 1 [Sorrow]

Author : kkstories Read All Parts 270

പൊക്കി പിടിച്ചു ഇപ്പൊ പൊട്ടികരയും എന്നാ പോലെ ഇരിക്കുന്നുണ്ട്.

ഇതെന്തു പ്രേതം ഈശ്വര.ഞാൻ ഒന്നും തന്നെ ചെയ്യാതെ വീണ്ടും കാർ ഓടിച്ചു കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോ വീണ്ടും നോക്കി ഇപ്പോൾ എന്റെ പുറകുവശം തന്നെ നോക്കിയിരുന്നു കരയുന്നുണ്ട്. കണ്ണിൽ നിന്നും വെള്ളം അങ്ങനെ ഒലിച്ചു വീഴുന്നുണ്ട്.

വെളുത്തു തുടുത്ത കവിളിൽ അതു ഒലിച്ചിറങ്ങി കഴുത്തിലേക്ക് പോകുന്നുണ്ട്. ആ കണ്ണുകളിൽ മുഴുവൻ പരിഭവം ആണ്. ചുണ്ട് കിടന്നു വിറക്കുന്നുണ്ട് ചെറിയ കുട്ടികളെ പോലെ.

എനിക്ക് എന്തോ കണ്ടിട്ട് സഹിക്കാൻ ആയില്ല പെട്ടെന്ന് തിരിഞ്ഞു നോക്കാൻ തല ചെരിച്ചതും വണ്ടിയുടെ ടയർ ഏതോ കുഴിയിൽ ചാടി പെട്ടെന്ന് മുൻപോട്ടു നോക്കി. വണ്ടി കൺട്രോളിൽ വന്നതും എനിക്ക് അപ്പൂപ്പന്റെ വാക്കുകൾ ഓർമ വന്നു. പെട്ടെന്നു ഞാൻ തരിച്ചു ഇരുന്നു പോയി. ഇപ്പൊ തിരിഞ്ഞിട്ട് ഞാൻ എന്ത് ചെയ്യാൻ പോകുകയായിരുന്നു.

എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു.ഞാൻ പയ്യെ മിററിലൂടെ നോക്കിയപ്പോൾ അവൾ എന്നെ ആ മിററിലൂടെ തുറിച്ചു നോക്കുന്നു. ആഹ് കണ്ണുകളിലെ ദേഷ്യം എന്നെ കരിച്ചു കളയുന്ന പോലെ തോന്നി എന്നാ അവളുടെ കുലചിരി ആഹ് ചുണ്ടിൽ കണ്ടതും എന്റെ കൈ കാൽ വീണ്ടും വിറക്കാൻ തുടങ്ങി.ഇപ്പൊ എന്റെ പുറത്തേക്കല്ല. മിററിലൂടെ എന്നെയാണ് അവൾ നോക്കുന്നത്.

ആഹ് കുലചിരിയും.ഞാൻ റോഡിലേക്ക് സ്ട്രൈറ് നോക്കി വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു ഒടുക്കം ആ ടണ്ണലിന്റെ അവസാനം പതിയെ കാണാൻ തുടങ്ങി ഇപ്പോൾ തണുപ്പ് അധികമായി വരാൻ തുടങ്ങി. പല്ല് കൂട്ടിടിക്കുന്ന തണുപ്പ്.

ഞാൻ മിററിൽ നോക്കാതെ വണ്ടിയുടെ സ്പീഡ് കൂട്ടി .തണുപ്പ് കൂടുന്നതിനു അനുസരിച്ചു വണ്ടിയുടെ സ്പീടും കൂടി . അവസാനം ഐസ് പോലെ എന്തോ ഒന്ന് എന്റെ കഴുത്തിൽ തൊട്ടതും ഞാൻ കാറികൂകി ആ ഇരുട്ടിൽ നിന്നും പുറത്തേക്ക് വന്നു.

അപ്പൊ തന്നെ വണ്ടിയിലെ തണുപ്പ് പോകുകയും ചെയ്തു. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ എല്ലാം വരുന്നുണ്ട്.ഇത്രയും ആശ്വാസം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല ഒരു ഇരട്ട പ്രസവിച്ച ആശ്വാസം . ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിന് എങ്ങനെ എന്നെ ഇങ്ങനെ പേടിപ്പിക്കാൻ ആകും.

💬 Comments

View all comments