0%

Chapter Title : എക്ലിപ്സ് 1 [Sorrow]

Author : kkstories Read All Parts 269

എന്ത് കൊണ്ടോ ആഹ് ചിരി എന്നെ വല്ലാണ്ട് ഭയപ്പെടുത്തുന്നു.

അവളെ ഞാൻ നോക്കാൻ പാടില്ല. ഒന്നാമത്തെ റൂൾ. അവളെ ഞാൻ നോക്കാൻ പാടില്ല. ഞാൻ പിന്നെയും പിന്നെയും അതു തന്നെ ഉരുവിട്ടോണ്ടിരുന്നു. എന്നാലും അവളുടെ ആഹ് കൊലച്ചിരി നോക്കണ്ടിരിക്കാൻ എനിക്കായില്ല. ഞാൻ ശ്വാസം വലിച്ചു വിട്ടു ഒന്നൂടെ റീർവ്യൂ മിററിലേക്ക് നോക്കി. അവൾ അതെ നോട്ടം അതെ ചിരി.

എന്റെ പുറകു വശം നോക്കി ആഹ് കൊലച്ചിരി. ഞാൻ തിരിയുന്നതും കാത്തു.കുറച്ചു ദൂരം കഴിഞ്ഞപ്പോഴും അവൾ അതെ ഇരുപ്പു തുടർന്ന്. ഞാൻ ജീവൻ കയ്യിൽ പിടിച്ചു മെല്ലെ ഓടിച്ചു കൊണ്ടേ ഇരുന്നു. ഇനി ഈ സ്ഥലം കഴിയാൻ എത്ര ദൂരം കൂടെ ഉണ്ടെന്നു കണക്കു കൂട്ടി കൊണ്ടേ ഇരുന്നു. തണുപ്പ് അസഹിനീയമായപ്പോ ഞാൻ വണ്ടിയിലെ ഹീറ്റർ ഓൺ ചെയ്തു.

കുറച്ചു ദൂരം കൂടെ പോയി അപ്പോഴും അവളുടെ അടുത്ത് നിന്നും പ്രതികരണം ഒന്നുമില്ല. ഇത്രയും ഭംഗിയുള്ള പെണ്ണിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അപകടമുള്ളതിന് ഭംഗി കൂടും എന്ന് പറയുന്നത് എന്ത് ശെരിയാണ്.ഹാഫ് സാരി ആണ് വേഷം. ഇവിടെ ഉള്ള പെൺകുട്ടികളുടെ സാധാരണ വേഷം.അനന്ദഭദ്രത്തിലെ കാവ്യയുടെ എല്ലാം പോലത്തെ ലുക്ക്‌.

ഞാൻ ഒന്നൂടെ റീർവ്യൂ മിററിലൂടെ അവളെ നോക്കി ഇപ്പോഴും അവളുടെ ചുണ്ടിൽ ആഹ് കൊല ചിരിയുണ്ട് പക്ഷെ ഇപ്പോൾ അവളുടെ കണ്ണിൽ സന്തോഷം അല്ല പകരം ദേഷ്യം ആണ്. കത്തുന്ന ദേഷ്യം. ഞാൻ തിരിഞ്ഞു നോക്കാത്തതിന്റെ ആണോ.

അവള് യക്ഷി അല്ലേൽ ഞാൻ കല്യാണം വരെ ഈ ടൈം കൊണ്ട് ഒറപ്പിച്ചേനെ ന്ന് ഈ വടയക്ഷിയെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും.ഞാൻ അപ്പോഴും പിറകോട്ടു നോക്കാതെ വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു. കുറച്ചു കൂടെ ദൂരം കഴിഞ്ഞിട്ടു ഈ തുരംഗം കണക്കിന് റോഡ് കഴിയാത്തതു കൊണ്ട് പ്രാകി റീർവ്യൂ മിററിൽ നോക്കുമ്പോ അവളുടെ ചിരിയെല്ലാം മാഞ്ഞിട്ടുണ്ട്.

കണ്ണുകളെല്ലാം നിറഞ്ഞിട്ടുണ്ട്. അതിൽ നിന്നും ഇപ്പൊ കണ്ണുനീർ ചാടും എന്നുകണക്കിന് ടാം കെട്ടിനിർത്തിയ പക്കം വെള്ളം നിറഞ്ഞിട്ടുണ്ട്. മൂക്ക് ചുമന്നു ആപ്പിൾ പോലെയും ചുണ്ട് ചെറിയ കുട്ടികളെ പോലെ താഴത്തെ ചുണ്ട്

💬 Comments

View all comments