Chapter Title : എക്ലിപ്സ് 1 [Sorrow]
മാത്രം നോക്കി പോകുമ്പോൾ വണ്ടിയുടെ ബാക്കിലേക്ക് നോക്കാൻ എനിക്ക് പേടിയായിരുന്നു. അതാണ് ഒന്നാമത്തെ റൂൾ.പുറകിലേക്ക് നേരിട്ട് നോക്കരുത്. പെട്ടെന്ന് ജീപ്പിനുള്ളിലെ തണുപ്പ് ക്രമദീദമായി കൂടാൻ തുടങ്ങി.
അതും എൻറെ പുറകുവശം മാത്രം. എൻറെ പുറകു വശത്തു ആരോ കൂളർ ഓൺ ചെയ്ത പോലെ.ഞാൻ ഈശ്വരനെ വിളിച്ചാലോ എന്ന് വിചാരിച്ചു. പിന്നെ ആവിശ്യത്തിന് മാത്രം വിളിക്കുന്നത് മൂപ്പർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു വിളിച്ചില്ല.നിരീശ്വരവാദി ആണേ.
എന്നാലും പുറകോട്ടു നോക്കാതെ പോയികൊണ്ടിരുന്നപ്പോൾ ആഹ് തണുപ്പ് വീണ്ടും കൂടിയത് പോലെ. പുറകിലുള്ള ഏതു ബ്രാന്റിന്റെ കൂളർ ആണേലും അതു കുറച്ചൂടെ എന്റെ അടുത്തേക്ക് നീങ്ങിയിട്ടുണ്ട്.
ഇനി എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല എന്താണേലും നേരിട്ടിട്ടു തന്നെ കാര്യം. ഞാൻ രണ്ടും കല്പിച്ചു റിയർവ്യൂ മിറർ എന്റെ പുറകിലെ സീറ്റിലേക്ക് അഡ്ജസ്റ്റ് ചെയ്തു.എന്റെ പെരുവിരൽ മുതൽ ചൂട് അരിച്ചു എന്റെ ദേഹം മുഴുവൻ 1നിറയുന്നത് ഞാൻ അറിഞ്ഞു. ശ്വാസം ഒരു കട്ട പോലെ എന്റെ നെഞ്ചിൽ തന്നെ തങ്ങി നിന്നു അവിടെ ചെറുതായി വേദനിക്കുന്ന പോലെ തോന്നി.
കയ്യും കാലും വെള്ളം ആകുന്ന പോലെ ഇപ്പൊ ബ്രേക്ക് ചവിട്ടാൻ പോലും എനിക്ക് പറ്റി എന്ന് വരില്ല.ഞാൻ കണ്ണ് അടച്ചു പിടിച്ചു ആഹ് അപ്പൂപ്പനെ വിശ്വസിച്ചു തിരിച്ചു പോകാത്തതിനെ മനസിൽ പ്രാകികൊണ്ട് ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നു. ശ്വാസം ചെറിയ ചെറിയ കട്ടകളായി നെഞ്ചിലൂടെ പോകുന്നത് വേദനയോടെ അറിയുന്നുണ്ട്. അയാൾ പറഞ്ഞതെല്ലാം ശെരിയാണ്. ഇനി എനിക്ക് ഒരു തിരിച്ചു പോക്കില്ല. ഒന്നെങ്കിൽ 5 റൂളും തീർത്തു ഗ്രാമത്തിൽ എത്തുക അല്ലെങ്കിൽ ഇവിടെ കിടന്നു മരിക്കുക. ഞാൻ ശ്വാസം വീണ്ടും വലിച്ചു വിട്ടു.
പുറകിലിരിക്കുന്നത് പേടിപ്പെടുത്തുന്ന രൂപം അല്ല. ഞാൻ അതു തന്നെ എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു എന്നാലും പേടിപ്പെടുത്തുന്ന രൂപത്തെക്കാൾ എന്നെ എന്ത് കൊണ്ടോ പേടിപ്പിച്ചത് ഈ രൂപം തന്നെയാണ്.
അവളുടെ മധുരമൂരുന്ന ചിരിയും. എന്റെ പുറകിലേക്ക് തന്നെ നോക്കി അവളുടെ ചെമ്പരത്തി ചുവപ്പുള്ള ചുണ്ട് ഒരു ഭാഗത്തേക്ക് ചരിച്ചു ചിരിക്കുന്ന ചിരി. ആഹ് കണ്ണുകളിൽ രക്ത ദാഹം അല്ല. പകരം വികാരം ആണ്. സന്തോഷം.
💬 Comments
View all comments