Chapter Title : എക്ലിപ്സ് 1 [Sorrow]
ഉണ്ടെന്നും എന്നാൽ അവരെ അല്ല ഭയക്കേണ്ടത് എന്നും ആഹ് കാടിനെ ആണെന്നും പറഞ്ഞു തന്നു.
മനുഷ്യന്മാരിൽ അവിടെ ക്ഷണത്തോടെ പോയി തിരിച്ചു വന്നവർ പറഞ്ഞത് അനുസരിച്ചു 5 കല്പനകൾ പാലിച്ചാൽ അവിടേക്ക് എത്താം എന്നാണ് പറഞ്ഞത് എന്നാൽ അവിടുന്ന് തിരിച്ചു വരണമെങ്കിൽ അവിടെയുള്ളവർ കനിയുക തന്നെ വേണം എന്നും .
അങ്ങനെ ആ അഞ്ചു കല്പനകളും എനിക്ക് പറഞ്ഞു തന്നു. ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ ആഹ് അപ്പൂപ്പന്റെ മുഖത്ത് സങ്കടമോ സഹതപമോ ഉള്ള പോലെ തോന്നി എന്നാലും പൈസ കിട്ടിയതിന്റെ സന്തോഷം എനിക്ക് വായിച്ചെടുക്കാൻ പറ്റി.
ഇപ്പൊ ഈ കാട്ടിലൂടെ ഒറ്റക്ക് ഇങ്ങനെ പോകുമ്പോൾ ചെറിയ പേടി ഉണ്ടെങ്കിലും ആ കേട്ടത് മുഴുവൻ വിശ്വസിക്കാൻ എനിക്ക് ആയിട്ടില്ല. എന്നിരുന്നാലും ആ റൂൾസിനെ പാലിക്കാൻ തന്നെ ആണ് പോകുന്നത്. വന്ദിച്ചില്ലേലും നിന്ദിക്കുന്നത് എന്റെ സ്വഭാവം അല്ല. ഇപ്പൊ വന്ദിക്കുന്നത് ചിലപ്പോൾ ഗുണം ചെയ്തെന്നു വരും.അങ്ങനെ പോയികൊണ്ടിരിക്കുമ്പോ ഇരു വശവും കൂടുതൽ ഇരുണ്ടു തുടങ്ങി.
മരങ്ങളുടെ കൂട്ടം റോഡിന്റെ രണ്ട് സൈഡിലും ഉയർന്നു പൊങ്ങി ചാഞ്ഞു ഒരു ടണ്ണൽ പോലെ രൂപ പെട്ട റോടാണ് ഇനി മുമ്പിലേക്ക്. അതിലേക്ക് പ്രവേശിക്കുമ്പോഴാണ് ആദ്യത്തെ റൂൾ പാലിക്കേണ്ടത്. ഞാൻ എങ്ങനെ ധൈര്യം സംഭരിച്ചു അയാൾ പറഞ്ഞതൊന്നും സത്യമല്ല എന്നെന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും സത്യമാണേൽ എന്ത് ചെയ്യും എന്നായിരുന്നു മനസു മുഴുവൻ.
ഇതിന്റെ ഉള്ളിലേക്ക് കയറിയാൽ പിന്നെ റിവേഴ്‌സ് അടിക്കാൻ പറ്റില്ല അതാണ് രണ്ടാമത്തെ റൂൾ.രണ്ടും കല്പിച്ചു കേറാം ബാക്കി വരുന്നോടുത്ത് വച്ചു കാണാം. ഞാൻ സകല ധൈര്യവും സംഭരിച്ചു ആ ഗുഹ പോലുള്ള എൻട്രൻസിലേക്ക് കടന്നു.
ഉള്ളിൽ കയറിയതും ഞാൻ ഹെഡ് ലൈറ്റ് ഓൺ ആക്കി.അർദ്ധരാത്രിയിൽ എങ്ങനെ ഇരുട്ട് ഉണ്ടാകുമോ അത്രയും ഇരുട്ട്. ഹെഡ്ലൈറ്റിനു പുറമെ ഞാൻ ഫോഗ് ലൈറ്റ് കൂടെ ഓൺ ചെയ്തു ഹെഡ് ബറൈറ്റില് ഇട്ടു എന്നിട്ടും മുമ്പിലേക്കുള്ളത് കുറച്ചു ദൂരം മാത്രം കാണുന്നു. അത്രയും ഇരുട്ട്.
എന്തായാലും ഞാൻ വണ്ടി സ്ലോ ആക്കാൻ തീരുമാനിച്ചു.ഇവുടുത്തെ ഇരുട്ടിനു എന്തോ പ്രേത്യേകത ഉള്ളത് പോലെ. സാധാരണ ഇരുട്ടിനേക്കാൾ കട്ടിയുള്ളത് പോലെ.അങ്ങനെ മെല്ലെ റോഡിലേക്ക്
💬 Comments
View all comments