Chapter Title : എക്ലിപ്സ് 1 [Sorrow]
പിടിച്ചതുമാണെന്നാണ് എല്ലാരും എന്നോട് പറഞ്ഞത്. ഈ കാട്ടിലേക്ക് പ്രവേശിക്കാനും ഈ കാട്ടിൽ നിന്ന് പുറത്തു പോകാനും ആഹ് നാട്ടിലുള്ളവരുടെ അനുവാദം വേണം അല്ലാണ്ട് പോയവർ ആരും ഇത് വരെ തിരിച്ചു ചെന്നിട്ടില്ല എന്നാണ് ഐദീഹ്യം.
എനിക്ക് അതൊന്നും അത്രക്ക് വിശ്വാസം ആയില്ല. അവിടേക്ക് ടാർ ഇട്ട റോഡ് ഉണ്ട് എന്നാണ് പറഞ്ഞത്. അവിടേക്ക് പോകുന്നത് അത്ര വലിയ റിസ്ക് ആണേൽ ആഹ് റോഡ് എല്ലാം ടാർ ചെയ്തത് കുട്ടിച്ചാത്തന്മാർ ആകണമല്ലോ. അങ്ങനെ വാണിംഗ് ഒന്നും വകവെക്കാതെയാണ് ഈ കാട്ടിലേക്കുള്ള യാത്ര തുടങ്ങിയത്.
കാട്ടിലേക്കുള്ള വഴിയിലേക്ക് കേറുന്നതിനു മുമ്പുള്ള ഒരു ചായക്കടയിൽ കയറിയപ്പോയാണ് ആ അപ്പൂപ്പൻ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു തന്നത്.കുറച്ചു കാലം മുമ്പ് അങ്ങോട്ട് ഗവണ്മെന്റ് അധികാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നു.
അവിടെയുള്ള ജനങ്ങളെ ബോധവൽക്കരിക്കാനും ആവിശ്യമുള്ള അടിസ്ഥാന സൗകര്യം എല്ലാം നൽകുവാൻ വേണ്ടി ആ നാട്ടിലുള്ളവരെ സമീപിച്ചപ്പോൾ അവർ കുറച്ചു മടിയോടെ ആണെങ്കിലും സമ്മതിക്കുകയിരുന്നു എന്ന്. അങ്ങനെ അവിടെക്കുള്ള ഭക്ഷണവും ആവശ്യമായ സാധനങ്ങളും എല്ലാം മാസത്തിൽ ഒരിക്കൽ കൊണ്ടുപോയി കൊടുക്കാൻ ഗവണ്മെന്റ് തുടങ്ങി.
അവിടെ ഉള്ള കുട്ടികളെ പഠിപ്പിക്കാൻ അവിടെ ഒരു ചെറിയ സ്കൂൾ പണിതു എന്നും പറയുന്നു അങ്ങനെയാണ് ആ റോഡ് എല്ലാം ഉണ്ടാക്കിയത്. അങ്ങനെ പ്രശ്നങ്ങളൊന്നും ഇല്ലാണ്ട് പോയികൊണ്ടിരിക്കുമ്പോളാണ് ഗവണ്മെന്റ് അവരുടെ തനിസ്വഭാവം കാണിച്ചത്.
ആ സ്ഥലം ഗവൺമെന്റിന്റെ ആണെന്നും അവിടെ കയ്യേറി താമസിക്കുന്നത് നിയമവിരുദ്ധവുമാണെന്നും അവിടുന്ന് ഇറങ്ങി സഹകരിക്കുവാണെങ്കിൽ പുറത്തു ഇല്ല സൗകര്യങ്ങളുമുള്ള സ്ഥലങ്ങൾ വിട്ടു നൽകാമെന്നും പറയുന്നത്. അതിന്റെ പ്രധാന ലക്ഷ്യം അവിടെയുള്ള അമ്പലത്തിൽ ഉള്ള കോടാനു കോടിയുടെ നിധി നിക്ഷേപം ആണെന്നൊക്കെ പറയുന്നു. എന്നാൽ ഗവണ്മെന്റിന്റെ ഉദ്ദേശം ശരിയല്ലെന്ന് മനസിലായതോടു കൂടി ആഹ് നാട്ടിലുള്ളവർ അവരെ അടിച്ചു പുറത്താക്കി. പിന്നീട് പുറത്തുള്ള ആരെയും അകത്തേക്ക് ക്ഷണിച്ചിട്ടില്ല.
അവരെ ഒഴിപ്പിക്കാൻ പോയ പോലീസു കാരന്മാരൊന്നും തിരിച്ചു വന്നിട്ടും ഇല്ല.അതിന്റെ കാരണം അന്വേഷിച്ചപ്പോൾ അപ്പൂപ്പന് പറയാൻ മടി ഉണ്ടായിരുന്നെകിൽ ഞാൻ ഒന്ന് കൊഞ്ചി കിണുങ്ങി സോപ്പ് ഇട്ടു ചോദിച്ചപ്പോ പറയാൻ തുടങ്ങി.ആഹ് കാടും ഗ്രാമവും വളരെ നികൂടത നിറഞ്ഞതാണെന്നും അവിടെയുള്ളവർക്ക് അമാനുഷികമായ ശക്തികൾ
💬 Comments
View all comments