Chapter Title : എക്ലിപ്സ് 1 [Sorrow]
ഇവിടെ കേറിയപ്പോ എനിക്ക് കിട്ടിയ കുറച്ചു നിർദ്ദേശങ്ങൾ ആണ് എന്നെ ഏറ്റവും കൂടുതൽ ആകർശിച്ചത്. വെറും പൊട്ടത്തരം എന്നാലും അത് പറഞ്ഞു തന്ന ചായകടക്കാരനോട് ഞാൻ ഒന്നും പറഞ്ഞില്ല.
എല്ലാം കേട്ട് ഇരുന്നു ചായ കുടിച്ചു ഒരു 2000 രൂപ കയ്യിലും കൊടുത്തു. അത് കണ്ടപ്പോൾ അയാളുടെ മുഖത്തുണ്ടായ സന്ദോഷം മതി എല്ലാം കെട്ടിരുന്നതിനു തികയാൻ. പൈസ കൊടുത്തത് കൊണ്ടാണെന്നു തോന്നുന്നു എന്നോട് കൂടുതൽ നിർദ്ദേഷം ഒക്കെ തള്ളി വാണിംഗ് തന്നാണ് വിട്ടത്.
കാരണം ഒന്നുമല്ല ഈ റോഡ് ഇച്ചിരി വശപിശകാണെന്നാണ് എല്ലാരും പറയുന്നത്. അന്ധവിശ്വാസം അല്ലാതെ എന്ത് പറയാൻ. എന്തായാലും ഒരു ചാൻസ് എടുക്കാൻ ഞാൻ ഇല്ല. തന്ന നിർദേശം എല്ലാം പാലിക്കാൻ തന്നെയാണ് പോകുന്നത്.
എന്തൊക്കെയാണെന്ന് പറയാം അതിനു മുമ്പ് എന്നെ പരിചയപ്പെടുത്താം. എന്റെ പേര് പ്രത്യുഷ്. പ്രത്യുഷ് കെ മഹാദേവൻ. മഹാദേവൻ അവറുകളുടെയും ലക്ഷ്മിപ്രിയയുടെയും ഏക മകൻ.
പിന്നെ ഉള്ളത് ഒരു ചേച്ചി. പേര് ആനന്ദ കെ മഹാദേവൻ.ഇപ്പൊ ഞാൻ ഈ കാട്ടിലൂടെ പോകുന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതം എന്ന ചുരുൾഅഴിയാത്ത കഥക്ക് അർത്ഥം കണ്ട് പിടിക്കാൻ വേണ്ടിയിട്ടാണ്.രണ്ടു പേരും നല്ല ഭംഗി ഉള്ളവരെയൊണ്ട് എനിക്കും ചേച്ചിക്കും ആവശ്യത്തിൽ അതികം വേണ്ടതെല്ലാം കിട്ടിയിട്ടുണ്ട് പ്രേത്യേകിച്ചു ചേച്ചിക്ക്.
ചേച്ചിക്ക് ശെരിക്കും അതൊരു വരാമായിട്ടല്ല മറിച്ചു ശാപമായിട്ടാണ് കിട്ടിയത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അവൾക്ക് വെള്ളാരംകല്ല് പൊട്ടിച്ചു ഉള്ളിൽ നോക്കിയാൽ ഉള്ള കളർ ആണ്. വെള്ള.സാധാരണ എല്ലാർക്കും ഉണ്ടാകുന്ന സ്കിൻ കോംപ്ലക്സ്ഷൻ അല്ല ഞങ്ങൾക്ക് രണ്ടു പേർക്കും ഉള്ളത്.
അവളുടെ കണ്ണുകളെ ആണ് എല്ലാവരും
💬 Comments
View all comments