0%

Chapter Title : എക്ലിപ്സ് 2 [Sorrow]

Author : kkstories Read All Parts 319

ഒരു കത്തി ഉണ്ടായിരുന്നു.

ഞാൻ അവരുടെ മുമ്പിൽ കൂടി പോകുന്ന സമയം ആഹ് തള്ള കത്തി എടുത്ത് ആഹ് കുട്ടിയുടെ കഴുത്തു മുറിക്കാൻ തുടങ്ങി.പെട്ടെന്ന് കണ്ടതിൽ ജീപ്പ് കയ്യിൽ നിന്നു ഒന്ന് പാളിയെങ്കിലും ഞാൻ പെട്ടെന്ന് സ്വായബോധം വീണ്ടെടുത്തു. ആഹ് കുട്ടിയുടെ തല മുഴുവനായിട്ടു ആഹ് പെണ്ണ് അറുതോണ്ടിരിക്കുവാണ്. ചോര കൊണ്ട് രണ്ടു പേരും കളിച്ചിട്ടുണ്ട്. അവരുടെ തൊട്ടു മുമ്പിൽ എത്തിയതും എന്റെ വണ്ടി ഓഫ്‌ ആയി.

എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല. ഈ സമയം കൊണ്ട് ആ പെണ്ണ് ആ കുട്ടിയുടെ തല മുഴുവനായും അറുത്തെടുത്തിട്ടുണ്ട്. ആ കുട്ടിയുടെ കരച്ചിൽ ഇപ്പോഴും ചെവിയിൽ മുഴങ്ങി കേൾക്കാം. എന്റെ നെഞ്ചിടിച്ചിട്ടു രക്തം ബോഡിയിൽ ഒഴുകുന്നത് ശെരിക്ക് അറിയുന്നുണ്ടായിരുന്നു.

ഓരോ നെഞ്ചിടിപ്പിനും ബോഡി മുഴുവനായും പൾസ് ചെയ്യുന്ന പോലെ. ആഹ് കൊച്ചിന്റെ തലയും കത്തിയും കയ്യിൽ പിടിച്ചു ചോരയിൽ വാർന്നു കുളിച്ചു അവൾ എന്റെ പാസ്സന്ജർ സീറ്റിന്റെ അടുത്തേക്ക് നടന്നു വന്നു അതിന്റെ സൈഡിൽ നിന്നു കത്തി വച്ചു ഗ്ലാസിൽ മുട്ടി. എന്നാൽ ഞാൻ അവളെ നോക്കാനോ അങ്ങോട്ട്‌ തിരിയാനോ നിന്നില്ല. സത്യത്തിൽ എനിക്ക് സാധിക്കുന്നില്ല എന്ന് വേണം പറയാൻ.

പെട്ടെന്ന് ഗ്ലാസിലുള്ള തട്ടലിന്റെ ഫോഴ്സ് കൂടി കൂടി വന്നു.ടക്... ടക്... ടക്... എന്റെ വണ്ടിയുടെ ഗ്ലാസിനു എത്ര നേരം പിടിച്ചു നിലക്കാൻ ആകും എന്നറിയില്ല .ഞാൻ കയ്യിലെയും കാലിലെയും ശക്തി പണിപ്പെട്ടു വീണ്ടെടുത്തു ഇഗ്നിഷൻ കിടന്നു കറക്കാൻ തുടങ്ങി.വണ്ടി ആണേൽ സ്റ്റാർട്ട്‌ ആവുന്നില്ല.എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല.

അവസാനം വണ്ടിയുടെ ഗ്ളാസ്സിന് വിള്ളൽ വീഴാൻ

💬 Comments

View all comments