Chapter Title : എക്ലിപ്സ് 2 [Sorrow]
തുടങ്ങി.അപ്പോഴും ഞാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും വണ്ടി സ്റ്റാർട്ട് ആകുന്നില്ല. അവസാനം അതും സംഭവിച്ചു. വണ്ടിയുടെ ഗ്ലാസ് ഒരു വലിയ ശബ്ദത്തോടെ പൊട്ടി ചിതറി.
കുറെ ഗ്ലാസ് സീറ്റിലും പുറത്തും ആയി ചിന്നിചിതറി കിടക്കുന്നു.ഇറങ്ങി ഓടിയാലോ എന്നൊരു ചെറിയ ചിന്ത മനസ്സിൽ വന്നെങ്കിലും എനിക്ക് റിയാക്ട് ചെയ്യാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല. അവൾ ഉള്ളിൽ കൈ ഇട്ടു ഡോർ തുറന്നു എന്റെ പാസ്സന്ജർ സീറ്റിൽ കയറി ഇരുന്നു വാതിൽ അടച്ചു. ആഹ് കൊച്ചിന്റെ തല ഇപ്പോഴും അവളുടെ ഇടത്തെ കയ്യിൽ ഉണ്ട്. അതിൽ നിന്നും ചോര ഒലിച്ചു അവളും വണ്ടിയുടെ ആഹ് ഭാഗവും മുഴുവൻ ചോര.
എന്നെ നോക്കാതെ അവൾ മുൻപോട്ടു തന്നെ നോക്കി ഇരിക്കയാണ്. ആഹ് തലയെ മടിയിൽ വച്ചു ഇപ്പോൾ തലോടി കൊണ്ട് മു മ്പോട്ട് തന്നെ നോക്കി ഇരുന്നു. പെട്ടെന്ന് തന്നെ വണ്ടി സ്റ്റാർട്ട് ആയി. പെട്ടെന്ന് ആയോണ്ട് തന്നെ ഞാൻ പേടിച്ചു ചാടി കൂകി പോയി. എന്നാലും പുറത്തേക്കിറങ്ങാൻ ഞാൻ കൂട്ടാക്കിയില്ല.4 മത്തെ റൂൾ.
ചത്താലും പുറത്തിറങ്ങരുത്.ചാവുന്നതിനേക്കാൾ ഭീകരമായിരിക്കും പുറത്തിറങ്ങിയാലുള്ള അവസ്ഥ. വണ്ടി സ്റ്റാർട്ട് ആയതും ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് വണ്ടി മുൻപോട്ടു എടുത്തു. അവൾ ഇപ്പോഴും ആഹ് ജീവനറ്റ കൊച്ചിന്റെ തലയിൽ തലോടി മുൻപോട്ടു നോക്കി ഇരിക്കിവാണ്. ആഹ് കൊച്ചിന്റെ കണ്ണ് ഇപ്പോഴും തുറന്നു തന്നെ ആണ് ഇരിക്കുന്നത്. ആ കണ്ണുകൾ എന്റെ നേരെയും. എന്നെ ഒന്നും ചെയ്യാത്തത്തിൽ ചെറിയ സംശയം തോന്നിയെങ്കിലും ഞാൻ ഇരുമ്പ് പോലെ ഇരുന്നു വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു.
ഇതും കൂടി
💬 Comments
View all comments