0%

Chapter Title : എക്ലിപ്സ് 2 [Sorrow]

Author : kkstories Read All Parts 139

എനിക്കതിന്റെ ഗൗനിക്കാനുള്ള നേരം ഇല്ലാത്തതു കൊണ്ട് ഞാൻ മുൻപോട്ടു നോക്കി ഒട്ടും സ്പീഡ് കുറക്കാതെ തന്നെ ഓടിച്ചു. ദൂരെ റോഡിനു ഒരാറ്റം ചെറുതായിട്ട് കാണുന്നുണ്ട് അതു കണ്ടതും ഇരട്ട അല്ല ഒരു മുരട്ട പെറ്റ ആശ്വാസം. എന്നാൽ ആഹ് ആശ്വാസം ഏറെ നേരം നീണ്ടു നിന്നില്ല.മാടൻ എന്റെ സൈഡിൽ എത്തി കഴിഞ്ഞു.

എത്ര തന്നെ സ്പീഡ് കൂട്ടിയിട്ടും അതിന്റെ സൈഡിൽ നിന്നും മാറാൻ എനിക്ക് കഴിയുന്നില്ല. അവസാനം അതു ഒറ്റ ചാട്ടത്തിന് എന്റെ വണ്ടിയുടെ മുകളിൽ എത്തി. അതിനു എന്നെ അല്ല ഇപ്പോൾ വേണ്ടത് എന്റെ വണ്ടിയെ ആണ്. അതാണ്‌ ഇപ്പോൾ അതിന്റെ മുമ്പിൽ ഇര. കാരണം കിടന്നു ഒച്ചയുണ്ടാക്കുന്നത് എന്റെ പുന്നാര വണ്ടി തന്നെ ആണ്. പുല്ല് വല്ല എലെക്ട്രിക് കൊണ്ട് വന്ന മതിയായിരുന്നു എന്ന് ചെറുതായി ചിന്തിച്ചു കൊച്ചിനെ നോക്കിയപ്പോൾ അവളെ കാണാൻ ഇല്ല.

അവൾ ഉരുണ്ട് താഴേക്ക് ചാടിയിട്ടുണ്ട്. പാവം. ഇപ്പൊ എൻറെ അവസ്ഥയും അതായിരിക്കും എന്ന് ആലോചിച്ചപ്പോൾ നട്ടെല്ലിന്റെ ഇടയിൽ കൂടെ ഒരു പുളിപ് കേറിയത്‌ പോലെ. ഇപ്പൊ മാടൻ കിടന്നു എന്റെ വണ്ടിയുടെ ബോണറ്റ്റിൽ തട്ടുന്നുണ്ട്.വണ്ടിയുടെ ബോണറ്റ്റ് എല്ലാം ഞെളുങ്ങി ആകെ തകിടം ആയിട്ടുണ്ട് എന്നാലും ഞാൻ വണ്ടി സ്ലോ ചെയ്തില്ല. മാടൻ എഞ്ചിനിൽ എത്തിയാൽ പിന്നെ എനിക്ക് മരണം തന്നെയാണ് വിധി.

അതിനു മുമ്പ് ഈ റോഡ് കടക്കണം.എന്നാൽ എനിക്ക് അതിനു പറ്റും എന്ന് തോന്നുന്നില്ല. ഞാൻ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കാൻ തുടങ്ങി. അതിൽ മാടന്റെ ആക്രമണം ഇച്ചിരി കുറഞ്ഞു. അതിനു വണ്ടിയുടെ മേൽ നിക്കാനുള്ള ശ്രമം കൂട്ടേണ്ടി വന്നു. എന്നാലും അധികം വെട്ടിക്കാൻ എനിക്ക് പേടി ആയിരുന്നു.

എങ്ങാനും വെയ്റ്റ് ഡിസ്ട്രിബുഷൻ അണീക്വൽ ആയി മറിഞ്ഞാൽ തീർന്നു. അങ്ങനെ ഒരു വിധം റോഡ് കഴിയാനായിരുന്നു. എന്നാൽ അപ്പോൾ ഒരു വലിയ ഇരുമ്പ് ഉരക്കുന്ന ശബ്ദത്തോടെ

മാടൻ എന്റെ ഡ്രൈവർ സീറ്റിന്റെ ഡോർ വലിച്ചു പൊട്ടിച്ചു എറിഞ്ഞു. എങ്ങനെയോ അതു മനസിലാക്കിയിട്ടുണ്ട് ഞാനാണ് ഇതിനെ കണ്ട്രോൾ ചെയ്യുന്നത് എന്ന്.അതു സൈഡിൽ അള്ളിപ്പിടിച്ചു അങ്ങോട്ട്‌ ഇറങ്ങി ഇപ്പോൾ അതിന്റെ മുഖവും

💬 Comments

View all comments