Chapter Title : എക്ലിപ്സ് 2 [Sorrow]
എന്റെ മുഖവും തമ്മിൽ രണ്ടടിയോളം വ്യത്യാസം ഒള്ളൂ. ഞാൻ ശ്വാസം അടക്കി പിടിച്ചു വണ്ടി നേരെ തന്നെ പിടിച്ചു സ്പീഡ് കൂട്ടികൊണ്ടിരുന്നു.
പെട്ടെന്ന് മാടൻ എന്നെ നോക്കി കുതിച്ചതും സൈഡിൽ കണ്ട വീണു കിടന്ന മരക്കൊമ്പിലേക്ക് ഞാൻ കാറികൂകി വണ്ടി ചാരിച്ചതും ഒപ്പമായിരുന്നു.അതു അതിൽ തട്ടി അതെ ഇരുമ്പുരക്കുന്ന ശബ്‌ദം ഉണ്ടാക്കി തെറിച്ചതും ഞാൻ വണ്ടി നേരെ ആക്കി പറപ്പിച്ചു വിട്ടു. ഒരുവിധത്തിൽ ആഹ് റോട്ടിൽ നിന്നും കൂടുതൽ വെളിച്ചമുള്ള റോട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി. പുറകിലോട്ട് നോക്കിയപ്പോൾ ആ റോഡിന്റെ അറ്റത് കിതച്ചു കൊണ്ട് മാടൻ എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു. അതിന്റെ മുഖത്ത് എന്തോ പ്രോമിസ് ഉള്ളത് പോലെ.
നിന്നെ ഞാൻ എടുത്തോളാം എന്ന് പറയുന്നത് പോലെ. ഞാൻ വീണ്ടും വണ്ടി ഓടിച്ചു മുൻപോട്ടു പോയി. ഇപ്പൊ പോകുന്നത് ഒടുക്കത്തെ സ്പീഡിൽ ആണ്. സന്ധ്യ ആകാൻ ആയിട്ടുണ്ട്. അതിനു മുമ്പ് ഗ്രാമത്തിൽ എത്തണം രാത്രി ഈ കാട്ടിൽ എന്തൊക്കെ ഉണ്ടാകുമെന്ന് എനിക്ക് ഊഹിക്കാൻ പോലും ആകുന്നില്ല. അങ്ങനെ പോകുന്ന വഴിക്ക് ദൂരെ ഒരു ഒരു ഗേറ്റ് പോലെ എന്തോ കണ്ടു. ചുറ്റും മരങ്ങൾ കൊണ്ട് മതിൽ പോലെ കെട്ടിയിട്ടുണ്ട്.
അതികം ബലം ഉള്ളതൊന്നും അല്ല ഈ സ്പീഡിൽ പോയി ഇടിച്ചാൽ പൊളിച്ചു അകത്തു കടക്കാം. അതു ഗ്രാമമാകണേ എന്ന് മനസ്സിൽ ആഗ്രഹിച്ചു വണ്ടി സ്പീഡിൽ വിട്ടു കൊണ്ടിരിക്കുമ്പോൾ സൈഡിലെ സീറ്റിൽ നിന്നും എന്തോ അനക്കം കേട്ടു തിരിഞ്ഞു നോക്കിയത് ആ കൊച്ചു പൂർണ രൂപത്തിൽ ഇരിക്കുന്നു കയ്യിൽ ആ കത്തിയും ചുണ്ടിൽ വല്ലാത്തൊരു ചിരിയും കണ്ണിൽ അതിയായ സന്തോഷവും ഉണ്ട്.
വേറൊന്നു ചിന്തിക്കുന്നതിനു മുമ്പേ അതെന്നിലേക്ക് കുതിച്ചു കഴിഞ്ഞിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ സൈഡിലേക്ക് വലിഞ്ഞ ഞാൻ സൈഡിലെ ഡോർ ഇല്ലാത്തതിനാൽ പുറത്തേക്ക് തെറിച്ചു വീണു.
കിടന്നു മണ്ണിൽ ഉരുളുമ്പോൾ അവസാനമായി കണ്ട കാഴച്ച എന്റെ വണ്ടി ആ ഗേറ്റും പൊളിച്ചു ഉള്ളിലേക്ക് കുതിക്കുന്നതായിരുന്നു ഞാൻ ഇല്ലാതെ....!
By sorrow...
തുടരും...
അടുത്ത ഭാഗം മുതൽ കമ്പി ആഡ് ചെയ്യുന്നതാണ്....
💬 Comments
View all comments