Chapter Title : എൽ ഡൊറാഡോ [സാത്യകി]
ടീച്ചർ എനിക്ക് പൊറോട്ട വാങ്ങി തന്നു. ടീച്ചർക്ക് പോകേണ്ടത് വേറെ ബസിലാണ്. അത് കൊണ്ട് ഇനി ഞാനും ഈ അമ്മയും തനിയെ പോകണം. ഒരു അപരിചിതയുടെ കൂടെ സഞ്ചരിക്കാൻ എനിക്ക് ലേശം ബുദ്ധിമുട്ട് ഉണ്ടായിരുന്നു..
അടുത്ത ബസിൽ കയറി ഞങ്ങൾ കുറച്ചു കൂടി വലിയ പട്ടണത്തിൽ ആണ് വന്നു ഇറങ്ങിയത്. അവിടുന്ന് പൊന്മല എന്ന ബോർഡ് വച്ച ബസിലാണ് കയറിയത്.. ഞാൻ കുറച്ചു പിന്നിലായാണ് ഇരുന്നത്. അമ്മ മുന്നിലും.. അവിടുന്ന് ബസ് എടുത്തപ്പോൾ മുതൽ എന്റെ മനസിൽ പല ചിന്തകൾ ഉരുണ്ട് കൂടാൻ തുടങ്ങി.. ഇത്രയും ദൂരം ഒന്നും ഞാൻ ഇത് വരെ വന്നിട്ടില്ല. എനിക്ക് പരിചിതമായ വഴികൾ എല്ലാം പിന്നിലാണ്.. ഇപ്പൊ ഈ ബസ് ഓടുന്ന വഴികൾ ഒന്നും ഞാൻ കണ്ടിട്ട് കൂടിയില്ല.. സൈഡ് സീറ്റിൽ നല്ല കാറ്റ് കൊണ്ട് കണ്ണുകളിൽ ഉറക്കം തട്ടിയെങ്കിലും ഉറങ്ങി പോയി സ്‌ഥലം എത്തുമ്പോ ഇറങ്ങാൻ പറ്റാതെ ആകുമോ എന്ന് ഞാൻ പേടിച്ചു.. എത്ര ദൂരം ഉണ്ടാവും ഈ യാത്ര എന്നും അറിയില്ല എപ്പോൾ അവിടെ എത്തി ചേരുമെന്നും അറിയില്ല.. ശരിക്കും ജീവിതം പോലൊരു യാത്ര.......
ബസ് മുന്നോട്ടു കുതിച്ചു പായുമ്പോളും എന്റെ മനസ്സ് അങ്ങ് മഞ്ഞനിക്കടവിൽ ആയിരുന്നു. എന്റെ ആടുകൾ എന്നെ കാണാതെ കരയുമോ എന്ന് ഓർത്ത് എന്റെ മനസ്സ് വിഷമിച്ചു. എന്റെ മീൻ കൂട്കൾ ആരെങ്കിലും സ്വന്തം ആക്കുമോ എന്ന് ഞാൻ ഭയന്നു.. പറയാതെ പോയതിൽ ദേവുവിന് എന്നോട് ദേഷ്യം ഉണ്ടാകുമോ..? മഞ്ഞനിക്കടവ് വിട്ടു പോരാൻ എനിക്ക് മനസ്സ് വന്നില്ല..
അവിടെ ഒഴിവ് സമയങ്ങളിൽ ഞാൻ ക്രിക്കറ്റ് കളിച്ച അമ്പലപ്പറമ്പും മീന മാസത്തിലെ അമ്പലത്തിലെ ഉത്സവവുമെല്ലാം ഇനി മുതൽ എനിക്ക് നഷ്ടം ആകും.. എന്റെ കണ്ണൊന്നു നിറഞ്ഞു.
പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ ഇത് വരെ കണ്ട ലോകത്തേക്ക് അല്ല ഞാൻ ഇപ്പൊ യാത്ര തിരിച്ചതെന്ന്.. ആടും മീനും കോഴിയുമെല്ലാം അവിടെ എത്തി കഴിഞ്ഞാൽ എന്നെ അലട്ടാൻ പോകുന്നില്ല എന്ന് ഞാൻ ഊഹിച്ചു പോലുമില്ല..
ആണിന്റെ കരസ്പർശം ഏറ്റാൽ വസന്തം വിരിയുന്ന, കണ്ണു കൊണ്ടും കൈ കൊണ്ടും അനുഭവിച്ചറിഞ്ഞാൽ
💬 Comments
View all comments