Chapter Title : എൽ ഡൊറാഡോ [സാത്യകി]
മതി വരാത്ത സുവർണ്ണ ദേഹികളുടെ സ്വർഗ്ഗലോകത്തേക്ക്.., നിറത്തിലും രൂപത്തിലും ഭാവത്തിലും ഗന്ധത്തിലും എന്നെ കാത്തിരിക്കുന്ന രത്നത്തെക്കാൾ വില മതിക്കുന്ന പെണ്ണഴകുകളിലേക്ക്... ഭൂമിയിലെ യഥാർത്ഥ പൊന്നിന്റെ ഖനിയിലേക്ക് ആണ് ഞാൻ അന്ന് എത്തി ചേർന്നത്.. അവിടം, മറ്റാർക്കും അന്നേ വരെ സ്വന്തമാക്കാൻ കഴിയാഞ്ഞ സൗന്ദര്യത്തിന്റെ "എൽ ഡൊറാഡോ" ആയിരുന്നു....!
ഉറങ്ങില്ല എന്ന് ഉറപ്പിച്ചിരുന്നു എങ്കിലും പൊന്മല എത്തിയപ്പോൾ ഞാൻ നല്ല ഉറക്കം ആയിരുന്നു. ഒരുപാട് ആളുകൾ അവിടെ ഇറങ്ങാൻ ഉള്ളത് കൊണ്ട് ആ തിരക്കിൽ ഞാൻ ഉണർന്നു.. മുന്നിലേക്ക് നോക്കിയപ്പോ അമ്മ എന്നെ കൈ കൊണ്ട് ഇറങ്ങാൻ ആംഗ്യം കാണിക്കുന്നത് ഞാൻ കണ്ടു.. ഇതാണ് ഞങ്ങൾ ഇറങ്ങേണ്ട സ്‌ഥലം. ഞാൻ വലത് കാൽ വച്ചു തന്നെ അവിടേക്ക് ഇറങ്ങി...
ബസ് വന്നിറങ്ങിയ ഇടം ഒരു ചെറിയ പട്ടണം പോലെ തന്നെ ഉണ്ട്. ഹോട്ടൽ, മുടിവെട്ട് കട, സിഡി കട, പലചരക്ക് കട അങ്ങനെ അത്യാവശ്യം കടകൾ ഒക്കെ ഇവിടെ ഉണ്ട്. മഞ്ഞനിക്കടവിൽ ആണേൽ ഇതെല്ലാം ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് അവിടുത്തെക്കാൾ മെച്ചപ്പെട്ട സ്‌ഥലം ആണ് ഇതെന്ന് എനിക്ക് മനസിലായി.. അടുത്തുള്ള കടയിൽ നിന്ന് ഒരു തവണ കൂടി ഞാൻ നാരങ്ങ വെള്ളം വാങ്ങി കുടിച്ചു.. ദീർഘ യാത്രയുടെ ക്ഷീണം കുറച്ചങ്ങ് മാറി..
ഞങ്ങൾ വന്നിറങ്ങിയ സ്‌ഥലം ആണ് പൊന്മല. അവിടുന്ന് രണ്ട് വളവ് അപ്പുറമാണ് അവിടുത്തെ പ്രധാന അമ്പലം സ്‌ഥിതി ചെയ്യുന്നത്.. അവിടുന്ന് പിന്നെയും ഞങ്ങൾ മുന്നോട്ടു നടന്നു. സഞ്ചി തൂക്കി പിടിച്ചു നടക്കുന്ന അമ്മയുടെ പിറകെ വഴികൾ എല്ലാം കണ്ട് ഞാൻ നടന്നു.. ഒരു പത്തു മിനിറ്റ് നടന്നു കഴിഞ്ഞപ്പോ ഒരു വലിയ മൈതാനം ഞാൻ കണ്ടു.. അവിടെ കുറച്ചു പേര് ക്രിക്കറ്റ് കളിക്കുന്നുണ്ട്.. ഞങ്ങളുടെ നാട്ടിലെ ഗ്രൗണ്ടുകൾക്ക് ഒന്നും ഇതിന്റെ പകുതി വലുപ്പമില്ല. അതും വലുപ്പം ഉണ്ടേൽ തന്നെ ഇടയ്ക്ക് തെങ്ങും മാവും ഒക്കെ ഉണ്ടാകും. ഇവിടെ ആണെങ്കിൽ ഒരു മരം പോലും ഗ്രൗണ്ടിൽ ഇല്ല. നല്ല വിശാലമായ ഗ്രൗണ്ട്.. ബാഗ് ഊരിയെറിഞ്ഞു അവിടേക്ക് ഓടി ചെന്നു കളിക്കാൻ എന്റെ മനസ്സ് വെമ്പി.. വരട്ടെ ഇനി
💬 Comments
View all comments