Chapter Title : എൽ ഡൊറാഡോ [സാത്യകി]
മായച്ചിറ്റ.. പിച്ചിക്കാവിലെ താമസക്കാർ മിക്കവരും അങ്ങോട്ടും ഇങ്ങോട്ടും ബന്ധത്തിൽ ഒക്കെ ഉള്ളതാണ്.. അത് കൊണ്ട് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ചിറ്റയും അമ്മായിയും ഒക്കെയാണ്.. ഇനി മുതൽ എനിക്കും ഇവരൊക്കെ അങ്ങനെ ഒക്കെ തന്നെ.. സ്വന്തം ചിറ്റയും അമ്മായിയും ഒന്നും തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത എനിക്ക് ഇവരെ ഒക്കെ അങ്ങനെ വിളിക്കാനുള്ള വിധി ഉണ്ടായി
എനിക്ക് ഇവിടെ അത്ര പരിചയം ആയിട്ടില്ല എന്ന് അറിയുന്ന കൊണ്ട് തന്നെ മായച്ചിറ്റ തന്നെ എനിക്ക് ഇവിടുത്തെ ആളുകളെ എല്ലാം അവിടെ അലക്കുന്നതിന് ഇടയിൽ പറഞ്ഞു തന്നു...
ഒരു മൂലയ്ക്ക് നിന്ന് പറഞ്ഞു വന്നാൽ ഏറ്റവും അങ്ങേ അറ്റത്തെ ചെറിയ വീട് സുരേഷ് ചേട്ടന്റെ ആണ്. ചേട്ടൻ വാർക്ക പണിക്ക് ഒക്കെ പോകുന്നു.. ആളുടെ ഭാര്യയുടെ പേര് സന്ധ്യ.. അവർക്ക് രണ്ട് മക്കളാണ്. മൂത്ത ആൾ ഗോപിക. രണ്ടാമത്തെ ആൾ ഗോകുൽ...
അത് കഴിഞ്ഞു ആണ് എന്റെ തൊട്ടിപ്പുറെ ഉള്ള വാർക്ക വീട്. അവിടെ താമസിക്കുന്നത് രാജേഷ് ചേട്ടനും അയാളുടെ അമ്മയും ഭാര്യയും ആണ്. അങ്ങേരുടെ ഭാര്യയെ ആണ് ഞാൻ ഇന്നലെ ചാമ്പക്ക പെറുക്കാൻ പോയപ്പോൾ കണ്ടത്. അതാണ് രമ്യ ചേച്ചി.. അവർക്ക് ഒരു ചെറിയ മോൻ കൂടി ഉണ്ട്. പേര് അമ്പാടി.. രാജേഷ് ചേട്ടൻ ഇവിടെ മിക്കപ്പോഴും കാണാറില്ല. പുള്ളിക്ക് തിരുവനന്തപുരത്ത് ആണ് ജോലി. അത് കൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ വന്നു പോകും. ചേച്ചി ഒക്കെ അത് കൊണ്ട് അവിടേക്ക് താമസം മാറാൻ പോകുവാണ്
അത് കഴിഞ്ഞു എന്റെ വീടും കഴിഞ്ഞു ഇരിക്കുന്ന വാർക്ക വീടാണ് സലീമിക്കയുടെത്. അങ്ങേര് ഗൾഫിൽ ആണ്. ഭാര്യ റംല ഇത്ത. അവരാണ് ഇന്നലെ വീട്ടിൽ അലുവ കൊണ്ട് തന്നത്.. അവർക്ക് മൂന്ന് മക്കളാണ് ഉള്ളത്.. മൂത്തവൾ ജസ്‌ന, രണ്ടാമത്തെയവൾ ആമിന, ഏറ്റവും ഇളയ പീക്കിരി ആയിഷ..
അത് കഴിഞ്ഞു ഇരിക്കുന്ന വീടാണ് മായച്ചിറ്റയുടെ. ചിറ്റയുടെ ഭർത്താവ് രാമകൃഷ്ണൻ ഒരു പലചരക്കു കട നടത്തുന്നു. ഇവർക്കും മൂന്ന് മക്കളാണ്. മൂത്തയാൾ രഞ്ജിത്ത്. രഞ്ജിത്ത് ചേട്ടൻ ഗൾഫിൽ ആണ്. സലീമിക്കയുടെ കെയറോഫിൽ അവിടെ പോയതാണ്.. പിന്നെ രണ്ട് പെൺകുട്ടികൾ. വേദിക
💬 Comments
View all comments