0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 11844

കൃഷ്ണയും മേദിനി കൃഷ്ണയും.. രണ്ട് പേരും ഇരട്ടകളാണ്...

ഇനി ഒരു വീട് കൂടെയേ ഉള്ളു. ഇവിടേക്ക് വരുമ്പോ ഏറ്റവും ആദ്യം കണ്ട നാല് കെട്ട് പോലത്തെ വീട്. ശങ്കരൻ മാമന്റെയും അനില അമ്മായിയുടെയും വീട്.. ശങ്കരൻ മാമൻ കൃഷി ഒക്കെ ആയി ജീവിക്കുന്നു.. അവർക്കും രണ്ട് പെണ്മക്കൾ ആണ് ഉള്ളത്. മൂത്തയാൾ ശില്പ. രണ്ടാമത്തെയാൾ ശിവദ. അവരുടെ മുത്തശ്ശിയും അവിടെ ഉണ്ട്..

ആദ്യം എല്ലാവരെയും പറഞ്ഞു തന്നപ്പോ എനിക്ക് മൊത്തത്തിൽ ഒരു ആശയക്കുഴപ്പം ആയി. എല്ലാവരെയും ഒരുമിച്ച് പറഞ്ഞത് കൊണ്ട് പേരുമൊക്കെ മനസ്സിൽ അങ്ങോട്ട് കയറിയില്ല. അലക്ക് കഴിഞ്ഞിട്ടും ചിറ്റ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. സംസാരത്തിൽ ചിറ്റ വളരെ പാവം ആണെന്ന് എനിക്ക് തോന്നി. വലിയ ഒരു മോൻ ഉണ്ടേലും ഇവിടുത്തെ അമ്മമാരിൽ ഏറ്റവും പ്രായം കുറവ് മായച്ചിറ്റക്ക് ആണ്. ഒരുപക്ഷെ നന്നേ ചെറുപ്പത്തിൽ കെട്ടിച്ചു വിട്ടത് ആകണം..

എല്ലാവരെയും കുറിച്ച് ചിറ്റ പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്. ഇവിടെ എനിക്ക് കൂട്ടിന് പറ്റിയ ആരുമില്ല. എല്ലാം പെൺകുട്ടികൾ ആണ്. മായചിറ്റയുടെ മോൻ രഞ്ജിത്ത് ചേട്ടൻ ആണേൽ ഗൾഫിലും. പിന്നെ ഉള്ള ആൺതരി സന്ധ്യ പേരമ്മയുടെ മോൻ ഗോകുൽ ആണ്. അവനാണേൽ തീരെ ചെറിയ കുട്ടിയാണ്. എനിക്ക് കൂട്ട് കൂടാൻ ഉള്ളതില്ല.. ഇവിടെ ഒറ്റപ്പെടുമല്ലോ എന്നോർത്തു ഞാൻ ഉള്ളിൽ ദുഖിച്ചു..

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അങ്ങോട്ട് വേറൊരാൾ അലക്കാൻ വരുന്നത്. അവരെ കണ്ടതും മായച്ചിറ്റ ബക്കറ്റുമായി കയറി പോയി. അവരോട് മിണ്ടുകയോ ചിരിക്കുകയോ ഒന്നും ചെയ്തില്ല. രണ്ട് പേരും അത്ര രസത്തിലല്ല എന്ന് എനിക്ക് തോന്നി. ആ വന്ന ആളായിരുന്നു സന്ധ്യ പേരമ്മ. പേരമ്മ ഇവിടെ ആരുമായിട്ടും അത്ര രസത്തിൽ അല്ല. പെട്ടന്ന് വഴക്ക് ഉണ്ടാക്കുന്ന സ്വഭാവം ആണ് അവരുടേത്...

അലക്കുന്നതിന് ഇടയിൽ അവരും എന്നോട് കുശലം ഒക്കെ ചോദിക്കാൻ തുടങ്ങി. എന്റെ നാടിനെ കുറിച്ചും ബന്ധുക്കളെ കുറിച്ചും എല്ലാം അവർ ചികഞ്ഞു ചോദിച്ചു. എനിക്ക് ബുദ്ധിമുട്ട് ആകുമെന്ന് കരുതി സുലോചന അമ്മ പോലും അതിനെ പറ്റി ഒന്നും ഇത് വരെ ചോദിച്ചിരുന്നില്ല. ഇവർക്ക്

💬 Comments

View all comments