0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 11861

പക്ഷെ അതൊന്നും എന്നോട് ചോദിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. വളരെ താല്പര്യത്തിൽ അവർ അതൊക്കെ എന്നോട് ചോദിച്ചു അറിഞ്ഞു..

അവരോട് സംസാരിച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട എന്ന് കരുതി ഞാൻ പെട്ടന്ന് കുളി കഴിഞ്ഞു കേറി പോന്നു.. വീട്ടിൽ വന്നപ്പോൾ അവിടെ ഒരു കൊച്ചു കുട്ടി മെല്ലെ പിച്ച വച്ചു നടക്കുന്നത് ഞാൻ കണ്ടു. സ്നേഹ ചേച്ചി അവനെ കളിപ്പിക്കുകയാണ്.. രമ്യ ചേച്ചിയുടെ മോനാണ്.. ഞാൻ ഡ്രസ്സ്‌ മാറി വന്നു. ഇവിടെ എനിക്ക് വേണ്ടി രണ്ട് മൂന്ന് നിക്കർ വാങ്ങിച്ചു വച്ചിരുന്നു എങ്കിലും ഞാനത് ഇട്ടില്ല. എന്റെ കയ്യിൽ ഇരുന്ന കാവി മുണ്ട് എടുത്തു ചുറ്റി. നിക്കർ ഇട്ടു നടക്കാൻ ഞാൻ എന്താ കൊച്ചു കുട്ടിയാണോ..? ഇവിടെ ഉള്ള എല്ലാവരും എന്നെ തീരെ ചെറിയ കുട്ടിയെ പോലെ കാണുന്നു എന്നെനിക്ക് തോന്നി..

ഡ്രസ്സ്‌ ഇട്ടു വന്നു ഞാനും ചേച്ചിയുടെ ഒപ്പം കുഞ്ഞിനെ കളിപ്പിക്കാൻ നിന്നു. രമ്യ ചേച്ചി മിക്കപ്പോഴും ഞങ്ങളുടെ വീടിന്റെ അവിടെ വരും. അത് കൊണ്ട് തന്നെ പെട്ടന്ന് തന്നെ ഞാൻ ചേച്ചിയുമായി സൗഹൃദത്തിൽ ആയി.. ചേച്ചി ഒരല്പം ഇരുണ്ട നിറമാണ്. കാണാൻ അത്ര സുന്ദരി അല്ല. പക്ഷെ തരക്കേടില്ലാ...

കുഞ്ഞിനെ കളിപ്പിക്കുന്നതിന് ഇടയിൽ അമ്മ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കഴിച്ചു കഴിഞ്ഞു പിന്നെയും മുറിയിൽ പോയി കട്ടിലിൽ ഒരു ഓരത്ത് ഇരുന്നു. അടച്ചിട്ട ജനൽ ഞാൻ മെല്ലെ തുറന്നിട്ടു. ജനലിൽ കൂടേ നോക്കിയാൽ റംല ഇത്തയുടെ വീട് കാണാം. ഇവിടെ ആർക്കും വീടിന് ഇടയിൽ മതിലുകൾ ഒന്നുമില്ല. പിന്നെ ഉണ്ടെന്ന് പറയാവുന്നത് പ്രകൃതി തീർത്ത മതിലാണ്. അതായത് ഗന്ധരാജൻ ചെടി കൊണ്ട് അതിരിൽ ഒരു ചെറിയ മതിൽ പോലെ. അതിന് ഇടയിലൂടെ അപ്പുറെക്കും ഇപ്പുറെക്കും വരാൻ വഴിയുണ്ട്.. ചിലയിടത്തു ഒക്കെ നല്ല പൊക്കത്തിൽ ആണ് ഗന്ധരാജൻ വളർന്ന് നിൽക്കുന്നത്. അതിന്റെ കൂടേ ഒരു വള്ളിച്ചെടി കൂടി ഉണ്ട്. സ്നേഹവള്ളി എന്ന് പറയും. അത് കൂടേ ഉണ്ടേൽ ശരിക്കും മതിലാണ്.. അപ്പുറം ഉള്ളത് കാണാൻ തന്നേ കഴിയാത്ത വിധം നിബിഡം ആയിരിക്കും സസ്യ മതിൽ

💬 Comments

View all comments