Chapter Title : എൽ ഡൊറാഡോ [സാത്യകി]
മതിൽ പോലെ. അതിന് ഇടയിലൂടെ അപ്പുറെക്കും ഇപ്പുറെക്കും വരാൻ വഴിയുണ്ട്.. ചിലയിടത്തു ഒക്കെ നല്ല പൊക്കത്തിൽ ആണ് ഗന്ധരാജൻ വളർന്ന് നിൽക്കുന്നത്. അതിന്റെ കൂടേ ഒരു വള്ളിച്ചെടി കൂടി ഉണ്ട്. സ്നേഹവള്ളി എന്ന് പറയും. അത് കൂടേ ഉണ്ടേൽ ശരിക്കും മതിലാണ്.. അപ്പുറം ഉള്ളത് കാണാൻ തന്നേ കഴിയാത്ത വിധം നിബിഡം ആയിരിക്കും സസ്യ മതിൽ അപ്പോൾ...
ജനലിന്റെ ഓരത്ത് ഞാനങ്ങനെ ഇരിക്കുമ്പോ ആണ് ജനലഴികളിൽ വളകളിട്ട കുഞ്ഞി കൈകൾ ഞാൻ കണ്ടത്. അതിൽ പിടിച്ചു ഭിത്തിയുടെ ഷേഡിൽ ചവിട്ടി അകത്തേക്ക് നോക്കുകയാണ് ഒരു പീക്കിരി..
'എന്താ നോക്കുന്നെ...?
ഞാൻ ആ സുന്ദരിയോട് വാത്സല്യത്തോടെ ചോദിച്ചു. അവൾ ചിരിച്ചു കൊണ്ട് ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി..
'പേരെന്താ മോൾടെ ..?
ഞാൻ പിന്നെയും ചോദിച്ചു
'ഐഷ...'
അവൾ നാണത്തോടെ പറഞ്ഞു..
റംല ഇത്തയുടെ ഏറ്റവും ഇളയ മോളാണ്. അഞ്ചോ ആറോ വയസേ ഉള്ളു.. സുറുമ എഴുതിയ ഒരു കൊച്ചു സുന്ദരി..
'ഇങ്ങനെ കേറി നിന്നാൽ വീഴില്ലേ....?
ഞാൻ ആയിഷയോട് ചോദിച്ചു
'ഇല്ല....'
അവൾ കണ്ണടച്ചു നാണം കുണുങ്ങി പറഞ്ഞു.
നല്ല രസം ആണ് ഈ പൊടിയോട് സംസാരിക്കാൻ. എന്റെ ഇവിടുത്തെ ഏറ്റവും സുന്ദരമായ സൗഹൃദം ഇങ്ങനെ ജനലിന് അപ്പുറം ഇപ്പുറം നിന്ന് കൊണ്ടാണ് ആരംഭിച്ചത്.. ഞങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ ജനലിന് അടുത്തേക്ക് റംല ഇത്ത വന്നു. കൂടേ ആയിഷയുടെ മൂത്ത രണ്ട് ചേച്ചിമാരും..
'ഇന്നാ...'
ജനലിലൂടെ ഒരു പൊതി മിട്ടായി എനിക്ക് നേരെ ഇത്ത നീട്ടി. ഞാൻ കഴിച്ചു വേണ്ട എന്ന് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ല.
💬 Comments
View all comments