0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 11965

വിളിക്കും. പാവാടയും ബ്ലൗസും ആണ് വേഷം..

'ഞാൻ കുറച്ചേ എടുത്തുള്ളൂ..'

സന്ധ്യ പേരമ്മ അവളോട് പറഞ്ഞു

'അമ്മക്ക് ഒരു പണിയും ഇല്ലേ..? കാശ് വാങ്ങിച്ചോണം കേട്ടോടാ...'

അമ്മയോട് നീരസത്തോടെ ഗോപിക എന്നെ നോക്കി പറഞ്ഞു.

കാശ് വാങ്ങണോ വേണ്ടയോ എന്നത് എന്റെ ഉള്ളിൽ ഒരു സമസ്യ ആയി കിടക്കുകയായിരുന്നു. നാട്ടിൽ മീൻ കൊടുത്താൽ എല്ലായിടത്തും നിന്നും ഞാൻ കാശ് വാങ്ങാറുണ്ട്. ഇവിടിപ്പോ എല്ലാവരും ബന്ധുക്കൾ ഒക്കെ ആണ്. പോരാത്തതിനു ഞാൻ ഇവിടെ മീൻകാരൻ അല്ല. അത് കൊണ്ട് തല്ക്കാലം അത് വേണ്ട എന്ന് എനിക്ക് തോന്നി

'അയ്യോ കാശ് ഒന്നും വേണ്ട.. ഇത് കുറച്ചു അധികം ഉണ്ടായിരുന്നു..'

ഞാൻ ഗോപുവിനോട് പറഞ്ഞു

'ഞാനാ ഇതെല്ലാം പിടിച്ചേ...'

ഗോകുൽ എന്റെ പിന്നിൽ നിന്ന് അവന്റെ ചേച്ചിയോട് പറഞ്ഞു

'പോടാ നുണച്ചാ..'

ഗോപു അവനെ കളിയാക്കി..

അവർക്ക് മീൻ കൊടുത്തു കഴിഞ്ഞു വീട്ടിലേക്ക് ചെന്നപ്പോ ആണ് മറ്റൊരു പ്രശ്നം. ഇവിടെ അങ്ങനെ മീൻ വക്കാറില്ല.. കാവ് ഉള്ളത് കൊണ്ട് ആണത്രേ. കാവിന് അടുത്ത് കിടക്കുന്ന സന്ധ്യ പേരമ്മ മീൻ വയ്ക്കുന്നുണ്ടല്ലോ എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല.. ഞാൻ മീൻ കവർ എടുത്തു തിരിച്ചു നടക്കാൻ തുടങ്ങി.. ജീവൻ ഉള്ളതിനെ ഒക്കെ തിരിച്ചു എറിഞ്ഞേക്കാം. അല്ലാത്തതിനെ സന്ധ്യ പേരമ്മക്ക് തന്നേ കൊടുക്കാം.. അപ്പോളേക്കും അമ്മ എന്നെ പിന്നിൽ നിന്നും വിളിച്ചു

'നീ പിടിച്ചതല്ലേ എന്തായാലും.. കളയണ്ട..'

അമ്മ എന്റെ കയ്യിൽ നിന്നും അത് വാങ്ങി അപ്പുറത്തെ റംല ഇത്തയുടെ അവിടെ കൊണ്ട് കൊടുത്തു.. അവർക്ക് പ്രശ്നം ഇല്ലല്ലോ മീൻ വയ്ക്കാൻ. വൈകിട്ട് എനിക്കും സ്നേഹേച്ചിക്കും മീൻ വറുത്തത് അവിടെ നിന്നും കൊണ്ട് വന്നു തന്നു. അമ്മ പക്ഷെ മീൻ കൂട്ടിയില്ല. ഇതൊരു സ്‌ഥിരം പണി ആക്കണ്ട എന്ന് എനിക്ക് മനസിലായി. ഇവിടെ ആയി പൊരുത്തപ്പെടാം...

അന്ന് വൈകിട്ട് ടിവി കാണാൻ സ്നേഹേച്ചി എന്നെ പിന്നെയും വിളിച്ചു. ഇത്തവണ ഞാൻ കൂടേ പോയി. ഞങ്ങളുടെ അവിടെ കേബിൾ ഉള്ള ഏക വീട് പാലയ്ക്കലെ വീട് ആയിരുന്നു.. രമ്യ ചേച്ചിയുടെ വീട്ടിലെ ടിവി

💬 Comments

View all comments