Chapter Title : എൽ ഡൊറാഡോ [സാത്യകി]
ദൂരദർശൻ മാത്രമേ കിട്ടൂ. റംല ഇത്തയുടെ വീട്ടിലും കേബിൾ ഇല്ല. ആമിനയുടെ പഠിത്തം കാരണം കട്ട് ചെയ്തത് ആണ്. അവിടെ പക്ഷെ സി ഡി പ്ലയെർ ഉണ്ട്..
വൈകിട്ട് അത് കൊണ്ട് മിക്കവരും പാലയ്ക്കൽ ആണ് ടിവി കാണാൻ വരുന്നത്. റംല ഇത്ത വല്ലപ്പോളുമേ അങ്ങനെ ടിവി കാണാൻ വരവുള്ളു. അതേ പോലെ ജസ്‌ന ഇത്തയും. ഗോപു ചേച്ചി അമ്മയോട് കാൽ പിടിച്ചിട്ട് ഒക്കെയാണ് വരുന്നത്. മൊത്തത്തിൽ പിണക്കം ഉള്ളത് കൊണ്ട് സന്ധ്യ പേരമ്മ ടിവി കാണാൻ വരവേ ഇല്ല... എന്റെ അമ്മയും വല്ലപ്പോളും ആണ് ടിവി കാണാൻ വരാറുള്ളൂ..
ടിവി കാണാൻ എത്തിയാൽ ഏറ്റവും മുന്നിൽ ഇരിക്കാൻ ആണ് മത്സരം. ഗോപു ചേച്ചിയും ആമിനയും വേദുവും മീതുവുമെല്ലാം മുന്നിൽ ടിവി യുടെ തൊട്ട് അടുത്താണ് ഇരിക്കുന്നത്. അവിടുത്തെ അനില അമ്മായി അടുക്കളയിൽ നിന്ന് ഇടയ്ക്ക് വന്നു ടിവി യിലേക്ക് നോക്കും. അടുക്കള പണി ഒക്കെ കഴിഞ്ഞാൽ അവിടെ എവിടെ എങ്കിലും ഒതുങ്ങി ഇരിക്കും.. അനില അമ്മായിയുടെ മോൾ ശില്പ ചേച്ചി ഹോളിൽ ചെരിച്ചു ഇട്ട ഒരു കട്ടിലിൽ കിടന്നാണ് ടിവി കാഴ്ച്ച.. ചിലപ്പോ മീതുവും അവിടെ കേറി ഒപ്പം കിടക്കും.
സ്നേഹേച്ചിയും മായചിറ്റയും ഒക്കെ ഹോളിന് നടുക്കായി സ്‌ഥാനം പിടിക്കും. ഏറ്റവും പിറകിൽ ഒരു ചാര് കസേരയിൽ ആണ് അവിടുത്തെ അമ്മൂമ്മ ഇരിക്കുന്നത്. അമ്മൂമ്മയ്ക്ക് കേൾവി അത്ര പവറല്ല.. ഞാനും രമ്യ ചേച്ചിയും ഏറ്റവും പിന്നിൽ ഭിത്തിയിൽ ചാരി ഇരുന്നാണ് കാണുന്നത്. ചെറുക്കൻ വഴക്ക് ഉണ്ടാക്കിയാൽ മാത്രം ചേച്ചി അവനെ എടുത്തോണ്ട് പുറത്തേക്ക് പോകും...
'ജാനുവേ.. ഒച്ച കൂട്ടടി മോളെ...'
ഇടയ്ക്ക് മുത്തശ്ശി പിന്നിൽ നിന്ന് വിളിച്ചു പറയും..
'ഫുൾ വോളിയം ആണ് മുത്തശ്ശി...'
ശില്പ ചേച്ചി മറുപടി കൊടുക്കും..
മുത്തശ്ശി പേരക്കുട്ടികൾക്ക് പ്രത്യേകം ഇട്ട പേരാണ് ജാനകിയും പാർവതിയും. ശില്പ ചേച്ചിയെ ജാനകി എന്നും ജാനു എന്നും വിളിക്കും.. അവരുടെ അനിയത്തി ശിവദ ചേച്ചിയെ പാർവതി എന്നും പാറു എന്നും. ശില്പ ചേച്ചിയെ എല്ലാവരും ജാനു എന്നാണ് വിളിക്കുന്നത് എങ്കിലും ശിവദ ചേച്ചിയെ പാറു എന്ന്
💬 Comments
View all comments