0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 12030

ചെയ്താലോ എന്നൊക്കെ ഞാൻ ആലോചിച്ചു. ഷൈൻ ചെയ്യാൻ അവിടെ വേറൊരു കാര്യം കൂടി ഉണ്ടായിരുന്നു. ഒരു സൈക്കിൾ. അതും ശിവ ചേച്ചിയുടെ ആണ്. ഞാൻ അതിനടുത്തു ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടപ്പോ തന്നെ ശില്പ ചേച്ചിക്ക് കാര്യം മനസിലായി

'ടാ അതിൽ കയറി മുടിപ്പിക്കല്ലേ.. അവൾ തിരിച്ചു വരുമ്പോൾ ഈ വീട് എടുത്തു തിരിച്ചു വയ്ക്കും..'

ചേച്ചി എന്നോട് പറഞ്ഞു

അത് കൊണ്ട് സൈക്കിളിൽ കറങ്ങാനുള്ള മോഹം ഞാൻ ഉപേക്ഷിച്ചു. ശിവ ചേച്ചി സൈക്കിൾ ആർക്കും ഓടിക്കാൻ കൊടുക്കാറില്ലത്രേ. സൈക്കിൾ മോഹം ഉപേക്ഷിച്ചു ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു. പോണ വഴി അവരുടെ വീടിന് പിന്നിൽ നിൽക്കുന്ന പുളിയിൽ നിന്ന് താഴെ വീണ കുറച്ചു പുളിയും പെറുക്കി..

'എന്താടാ കയ്യിൽ...?

ഞാൻ വീട്ടിലേക്ക് കയറവേ രമ്യ ചേച്ചി വിളിച്ചു ചോദിച്ചു

'പുളിയാ..'

ഞാൻ കയ്യിലിരുന്ന പുളി ചേച്ചിക്ക് കൊടുത്തു. ഞാൻ അത് ഉടച്ചു വായിൽ ഇട്ടു ചീമ്പി

'അയ്യോ.. ഭയങ്കര പുളി...'

ചേച്ചി പുളി പിടിച്ചു കണ്ണടച്ചു കൊണ്ട് പറഞ്ഞു

'പുളിക്ക് പിന്നെ എരിവ് വരുമോ...?

ഞാൻ രമ്യ ചേച്ചിയെ കളിയാക്കി.

ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കാണുമ്പോൾ എല്ലാം എന്തേലും പറഞ്ഞു പരസ്പരം കളിയാക്കുമായിരുന്നു. രമ്യ ചേച്ചി എന്തെങ്കിലും പണി ചെയ്യുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഞാൻ ആണ് അവനെ എടുത്തോണ്ട് നടക്കുന്നെ. അത് കൊണ്ട് കുറെ സമയം ഞാൻ അവരുടെ വീട്ടിൽ ആയിരിക്കും... ചേച്ചി ആയി ഞാൻ നല്ല കൂട്ടായി. പക്ഷെ ചേച്ചി ഒക്കെ അധികം താമസിക്കാതെ ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് മാറുവാണ്. ചേച്ചിയുടെ ഭർത്താവ് രാജേഷ് അവിടെ ആണ് ജോലി ചെയ്യന്നത്. നല്ല കമ്പനി ഉള്ളത് കൊണ്ട് ചേച്ചി പോകുന്നത് എനിക്ക് വലിയ വിഷമം ഉണ്ടാക്കി...

'അവിടെ പോയാൽ ചേച്ചി പിന്നെ ഇങ്ങോട്ട് വരില്ലേ...?

ഞാൻ രമ്യ ചേച്ചിയോട് ചോദിച്ചു

'അവിടെ താമസിക്കുമ്പോ എന്തിനാടാ ഞാൻ ഇങ്ങോട്ട് വരുന്നത്...?

ചേച്ചി എന്നോട് തിരിച്ചു ചോദിച്ചു.

'അപ്പോൾ ചേച്ചിയെ ഇനി കാണാൻ പറ്റില്ലേ..?

ഞാൻ നിഷ്കളങ്കമായി ചോദിച്ചു

'നിനക്ക് എന്താ എന്നെ കാണാതെ ഇരുന്നാൽ വിഷമം വരുമോ..?

ചേച്ചി ചിരിച്ചു

💬 Comments

View all comments