Chapter Title : എൽ ഡൊറാഡോ [സാത്യകി]
ഇരിക്കും. ടിവി കുറച്ചു നേരമേ കാണുള്ളൂ. ബാക്കി സമയം അനില അമ്മായിയോടും ശില്പ ചേച്ചിയോടും ഒക്കെ വർത്താനം പറഞ്ഞു ഇരിക്കും. അമ്മായി ആണേൽ കാണാൻ നല്ല ഐശ്വര്യം ആണ്. മുഖത്ത് എപ്പോളും ഒരു പുഞ്ചിരി ഉണ്ടാകും. പ്രായം ഒന്നും പറയില്ല. നല്ല വെളുത്ത നിറം. അത്രയും നിറം ശില്പ ചേച്ചിക്ക് കിട്ടിയിട്ടില്ല. എന്നാലും ചേച്ചിയും വെളുത്തത് ആണ്. ഇവിടുത്തെ അമ്മമാർ ഒക്കെ വീട്ടിൽ നെറ്റി ആണെങ്കിൽ അനിലാമ്മായി മാത്രം എപ്പോളും ഒരു സാരി ആയിരിക്കും ഉടുക്കുക. അത് കൊണ്ട് തന്നെ അവരെ കാണാൻ എപ്പോളും നല്ല ഐശ്വര്യം ആണ്.. ഒരു തമ്പുരാട്ടി ലുക്കാണ്..
ശില്പ ചേച്ചി ആണെങ്കിൽ കാണാൻ നല്ല ചേലാണ്. മുന്നിൽ രണ്ട് ചെറിയ മുയൽപ്പല്ല് ഉണ്ടെങ്കിലും ചേച്ചി ചിരിക്കുന്നത് കാണാൻ നല്ല രസമാണ്. ചിരിക്കുമ്പോൾ ചെറുതായ് മോണ കാണാം.. അതും ഒരു ഭംഗി ആയെ എനിക്ക് തോന്നിയിട്ടുള്ളു... ഞാൻ ശില്പ ചേച്ചിയുടെ പിന്നാലെ ഇങ്ങനെ വാലാട്ടി അവരുടെ വീടിന് ഉള്ളിലൂടെ നടക്കും. അങ്ങനെ നടക്കവേ അടഞ്ഞു കിടന്ന ഒരു മുറി ഞാൻ കൈ കൊണ്ട് ചുമ്മാ ഒന്ന് തള്ളി നോക്കി.. പൂട്ടിയിട്ടില്ല.. വാതിൽ തുറന്നു വന്നു
കതക് തുറന്ന് വന്നപ്പോൾ ഭിത്തിയിൽ ഒരു പോസ്റ്റർ ഒട്ടിച്ചു വച്ചിരിക്കുന്നത് ഞാൻ കണ്ടു. സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ ബാറ്റും പിടിച്ചു ചിരിച്ചു നിൽക്കുന്ന പടം.. ഭിത്തിയിൽ ഒട്ടിച്ചു വച്ച വന്മതിലിനെ ഞാൻ കൗതുകത്തോടെ നോക്കി.. ഇതാരാ രാഹുൽ ദ്രാവിഡിന്റെ ചിത്രം ഭിത്തിയിൽ ഒട്ടിച്ചത്. അത്രക്ക് ക്രിക്കറ്റ് ഭ്രാന്ത് ഉള്ള ആരാണ് ഇവിടെ ഉള്ളത്..?
അകത്തു കയറിയപ്പോൾ ആണ് അത് ശില്പ ചേച്ചിയുടെ അനിയത്തി ശിവദ ചേച്ചിയുടെ റൂം ആണെന്ന് മനസിലായത്. പത്രത്തിൽ നിന്ന് വെട്ടിയ ദ്രാവിഡിന്റെ മൂന്നാല് പടം കൂടി ഭിത്തിയിൽ ഒട്ടിച്ചിട്ട് ഉണ്ടായിരുന്നു. ഓഹോ അപ്പോൾ ശിവദ ചേച്ചി ക്രിക്കറ്റ് കമ്പം ഉള്ള കൂട്ടത്തിൽ ആണ്. അത് കൊള്ളാമല്ലോ.. ഞാൻ മനസ്സിൽ പറഞ്ഞു. റൂമിൽ ഒരു ക്രിക്കറ്റ് ബാറ്റും ഇരിപ്പുണ്ട്. ശിവ ചേച്ചി ക്രിക്കറ്റ് ഒക്കെ കളിക്കുമോ..?
ബാറ്റ് എടുത്തു ഗ്രൗണ്ടിൽ കൊണ്ട് പോയി ഷൈൻ
💬 Comments
View all comments