Chapter Title : എൽ ഡൊറാഡോ [സാത്യകി]
അതിന് മറുപടി പറഞ്ഞത്.
'ശിവ വന്നോ...?
കണ്ണൻ ചേട്ടൻ എന്നോട് ചോദിച്ചു
'ഇല്ല..'
ഞാൻ മറുപടി പറഞ്ഞു..
ആ സംഭാഷണം കഴിഞ്ഞു ഇന്റർവ്യൂ ജയിച്ചത് പോലെ എനിക്ക് ടീമിൽ ഇടം കിട്ടി. സച്ചുവിന് പോലും കിട്ടാത്ത സ്‌ഥാനം ഒറ്റയടിക്ക് എനിക്ക് കിട്ടി. അതിന്റെ കാരണം എനിക്ക് ഏകദേശം മനസിലായിരുന്നു. പിച്ചിക്കാവ് എന്ന് കേട്ടപ്പോൾ തന്നേ ഇവർ എടുത്തടി ചോദിച്ചത് ശിവച്ചേച്ചിയുടെ പേരാണ്. ചേച്ചിയുടെ അടുത്ത് നിന്നായത് കൊണ്ടാണ് എനിക്ക് കളിക്കാൻ ചാൻസും കിട്ടിയത്. കണ്ണൻ ചേട്ടന് ശിവ ചേച്ചിയെ ഒരു നോട്ടം ഉണ്ടെന്ന് തോന്നുന്നു.. പുള്ളിക്ക് മാത്രം അല്ലായിരുന്നു ഒട്ടുമിക്ക എണ്ണത്തിനും ശിവയോട് ഒരു താല്പര്യം ഉണ്ടായിരുന്നു.. ഇടയ്ക്ക് പലരും എന്നോട് ശിവ ചേച്ചിയെ പറ്റി ഒക്കെ ചോദിച്ചു വരാറുണ്ട്.. എന്നെ കമ്പിനി ആക്കി ചേച്ചിയോട് കമ്പിനി ആകാനുള്ള വരവാണ്.. അതിന് ഞാൻ ആ ചേച്ചിയെ കണ്ടിട്ട് വേണ്ടേ ..? അത് ഞാൻ അവരോട് ഒന്നും പറഞ്ഞില്ല. വെറുതെ എന്തിനാ ടീമിൽ നിന്നും പുറത്ത് പോകുന്നത്.. ഞാൻ അവധിക്ക് സ്നേഹേച്ചിയുടെ വീട്ടിൽ നിൽക്കാൻ വന്ന പയ്യൻ ആണെന്നാണ് പലരും കരുതിയത്.. അങ്ങനെ കരുതിയത് കൊണ്ട് കൂടുതൽ ചോദ്യങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചില്ല..
കളിക്കാൻ ചാൻസ് കിട്ടിയെങ്കിലും അത് കൊണ്ട് പ്രയോജനം ഒന്നും ഉണ്ടായില്ല. ബാറ്റിംഗ് ഏറ്റവും അവസാനം ആണ്. അത് കിട്ടിയാൽ കിട്ടി. അഥവാ കിട്ടിയാൽ തന്നെ എന്റെ ബാറ്റിംഗ് അത്ര മെച്ചമില്ല. എന്റെ ബൌളിംഗ് ആണ് അടിപൊളി.. നല്ല വേഗത്തിൽ ഞാൻ പന്തെറിയും. പക്ഷെ ഇവിടെ ബൌളിംഗ് കിട്ടാൻ വളരെ പാടാണ്.. സ്വയം വലിയ പുള്ളികൾ എന്ന് കരുതുന്ന അഞ്ചാറു എണ്ണം ഉണ്ട്. അവനൊക്കെ മാറി മാറി എറിയുമ്പോ തന്നെ ഓവർ കഴിയും.. അത് കൊണ്ട് ഒരു ബോൾ പോലും നമുക്ക് ചെയ്യാൻ കിട്ടാറില്ല. ആകെ ഫീൽഡ് ചെയ്യുന്നത് മാത്രം മിച്ചം...
അങ്ങനെ ഫീൽഡ് നിന്ന് മടുത്ത കൊണ്ട് ഞാൻ വല്ലപ്പോഴും മാത്രമേ പിന്നെ അങ്ങോട്ട് കളിക്കാൻ പോയുള്ളു. പിന്നെ ഉള്ള ഒരു വിനോദം ടിവി കാണുന്നത് ആണ്. രാവിലെ കുറെ നേരമൊക്കെ ഞാൻ പാലയ്ക്കൽ വീട്ടിൽ പോയി
💬 Comments
View all comments