0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 12023

വരെ പോകുമ്പോൾ എല്ലാം ഗ്രൗണ്ടിൽ ആളുകൾ ക്രിക്കറ്റ് കളിക്കുന്നത് കാണാറുണ്ട്. ഒരു ദിവസം മടുപ്പടിച്ചു ഇരുന്നപ്പോൾ ഞാൻ അമ്മയോട് അവരുടെ കൂടെ കളിക്കാൻ പോകാൻ അനുവാദം ചോദിച്ചു. പക്ഷെ അമ്മ അതിന് അനുവാദം തന്നില്ല.. ഇവരൊക്കെ ഇപ്പോളും എന്നെ കൊച്ചു കുട്ടിയെ പോലെ ആണ് കാണുന്നത്.. അതെനിക്ക് ഉള്ളിൽ വലിയ അമർഷം ഉണ്ടാക്കി. അമ്മ മാത്രം അല്ല എല്ലാവരും എന്നെ ഇവിടെ ഒരു ചെറിയ പയ്യൻ ആയാണ് കാണുന്നത്. അതിന് പ്രധാന കാരണം എന്റെ ഉയരം കുറഞ്ഞ ശരീരപ്രകൃതി ആണ്. പിന്നെ എന്റെ മുഖം ആണേലും മീശ ഒന്നും മുളയ്ക്കാതെ ഒരു ഓമനത്തം തുളുമ്പുന്ന പോലെയാണ്.. എന്റെ മുഖം വാടിയത് കൊണ്ടോ സ്നേഹേച്ചി എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടോ അമ്മ ഒടുവിൽ എന്നോട് കളിക്കാൻ പോകാൻ അനുവാദം തന്നു..

പക്ഷെ അവിടെയും വിധി എനിക്ക് എതിരായിരുന്നു. ആരെയും പരിചയം ഇല്ലാത്തത് കൊണ്ട് വെറുതെ കളി കാണാമെന്നു അല്ലാതെ ടീമിൽ ഒന്നും ഇറങ്ങാൻ എനിക്ക് പറ്റിയില്ല. ഉയരം ഇല്ലാത്തത് കൊണ്ട് ഇവിടെയും ഞാൻ ഏതോ പീക്കിരി പയ്യൻ ആണെന്ന് ഇവരും ധരിച്ചു.. രണ്ട് ദിവസം കളി കണ്ടോണ്ട് ഇരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ. അതിനിടയിൽ ഇവിടെ എനിക്കൊരു കൂട്ടുകാരനെ കിട്ടി. സച്ചു... അവന്റെ ചേച്ചിയും ജസ്‌നിത്തയും കൂട്ടുകാരികൾ ആണ്. അവനും എന്നെ പോലെ കളിക്കാൻ വല്ലപ്പോളും ഒരു ചാൻസ് നോക്കി ഇരിപ്പാണ്.. രണ്ട് ദിവസം അങ്ങനെ കളി കാണാൻ വന്നപ്പോൾ ആ ചേട്ടന്മാർ എന്നെ ശ്രദ്ധിച്ചു..

'നീ എവിടുള്ളതാ...?

ഒരു ചേട്ടൻ എന്നോട് ചോദിച്ചു

'ഞാൻ ഇവിടെ.. പിച്ചിക്കാവിൽ...'

ഞാൻ പറഞ്ഞു

'പിച്ചിക്കാവിലോ...? അവിടെ എവിടെ...?

'സുലോചനമ്മയുടെ വീട്ടിൽ...'

ഞാൻ പറഞ്ഞു.

'ടാ കണ്ണാ ദേ ശിവയുടെ ഒക്കെ അയൽപക്കം ആണ് പയ്യൻ...'

ആ ചേട്ടൻ വേറൊരു ചേട്ടനോട് വിളിച്ചു. കണ്ണൻ എന്ന് വിളിക്കുന്ന കൃഷ്ണദേവ് ചേട്ടൻ എന്റെ അടുത്തേക്ക് വന്നു

'ശിവയുടെ വീടിന് അടുത്തോ..? അവിടെ എത് വീട്ടിലാ...?

കണ്ണൻ ചേട്ടൻ എന്നോട് ചോദിച്ചു

'എടാ സ്നേഹയുടെ വീട്ടിൽ വന്നതാ..'

എന്റെ വർത്താനം കെട്ട് നിന്ന വേറൊരു ചേട്ടനാണ്

💬 Comments

View all comments