Chapter Title : എൽ ഡൊറാഡോ [സാത്യകി]
ആണ് അത് ശില്പ ചേച്ചിയുടെ അനിയത്തി ശിവദ ചേച്ചിയുടെ റൂം ആണെന്ന് മനസിലായത്. പത്രത്തിൽ നിന്ന് വെട്ടിയ ദ്രാവിഡിന്റെ മൂന്നാല് പടം കൂടി ഭിത്തിയിൽ ഒട്ടിച്ചിട്ട് ഉണ്ടായിരുന്നു. ഓഹോ അപ്പോൾ ശിവദ ചേച്ചി ക്രിക്കറ്റ് കമ്പം ഉള്ള കൂട്ടത്തിൽ ആണ്. അത് കൊള്ളാമല്ലോ.. ഞാൻ മനസ്സിൽ പറഞ്ഞു. റൂമിൽ ഒരു ക്രിക്കറ്റ് ബാറ്റും ഇരിപ്പുണ്ട്. ശിവ ചേച്ചി ക്രിക്കറ്റ് ഒക്കെ കളിക്കുമോ..?
ബാറ്റ് എടുത്തു ഗ്രൗണ്ടിൽ കൊണ്ട് പോയി ഷൈൻ ചെയ്താലോ എന്നൊക്കെ ഞാൻ ആലോചിച്ചു. ഷൈൻ ചെയ്യാൻ അവിടെ വേറൊരു കാര്യം കൂടി ഉണ്ടായിരുന്നു. ഒരു സൈക്കിൾ. അതും ശിവ ചേച്ചിയുടെ ആണ്. ഞാൻ അതിനടുത്തു ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടപ്പോ തന്നെ ശില്പ ചേച്ചിക്ക് കാര്യം മനസിലായി
'ടാ അതിൽ കയറി മുടിപ്പിക്കല്ലേ.. അവൾ തിരിച്ചു വരുമ്പോൾ ഈ വീട് എടുത്തു തിരിച്ചു വയ്ക്കും..'
ചേച്ചി എന്നോട് പറഞ്ഞു
അത് കൊണ്ട് സൈക്കിളിൽ കറങ്ങാനുള്ള മോഹം ഞാൻ ഉപേക്ഷിച്ചു. ശിവ ചേച്ചി സൈക്കിൾ ആർക്കും ഓടിക്കാൻ കൊടുക്കാറില്ലത്രേ. സൈക്കിൾ മോഹം ഉപേക്ഷിച്ചു ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു. പോണ വഴി അവരുടെ വീടിന് പിന്നിൽ നിൽക്കുന്ന പുളിയിൽ നിന്ന് താഴെ വീണ കുറച്ചു പുളിയും പെറുക്കി..
'എന്താടാ കയ്യിൽ...?
ഞാൻ വീട്ടിലേക്ക് കയറവേ രമ്യ ചേച്ചി വിളിച്ചു ചോദിച്ചു
'പുളിയാ..'
ഞാൻ കയ്യിലിരുന്ന പുളി ചേച്ചിക്ക് കൊടുത്തു. ഞാൻ അത് ഉടച്ചു വായിൽ ഇട്ടു ചീമ്പി
'അയ്യോ.. ഭയങ്കര പുളി...'
ചേച്ചി പുളി പിടിച്ചു കണ്ണടച്ചു കൊണ്ട് പറഞ്ഞു
'പുളിക്ക് പിന്നെ എരിവ് വരുമോ...?
ഞാൻ
💬 Comments
View all comments