0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 172.9K

പത്തിൽ വച്ചു ഞാൻ പഠിപ്പ് നിർത്തിയത് കൊണ്ടാണ്, അല്ലെങ്കിൽ ഇപ്പോളും ഞാൻ അവളുടെ ക്ലാസിൽ തന്നെ ആയേനെ.. അതിന് ശേഷം ഞങ്ങൾ തമ്മിൽ കാണുന്നത് ഒക്കെ കുറഞ്ഞു. ഞാനിങ്ങനെ മീനിന്റെ പുറകെ ഒക്കെയായ്, അവൾ സ്‌കൂളും പഠിപ്പും ഒക്കെയായി.. എന്നാലും ഇപ്പോളും എവിടെ വച്ചെങ്കിലും കാണുമ്പോൾ അവൾ പഴയത് പോലെ തന്നെ വന്നു മിണ്ടും.. ചിരിക്കും...

ഷാപ്പിലും, പതിവ്കാർക്കും മീൻ കൊടുത്തു കഴിഞ്ഞു മിച്ചം വന്നത് ഞാൻ കൊടുക്കുന്നത് ശോഭാമ്മയ്ക്ക് ആണ്. എന്റെ തൊട്ട് അയൽവക്കമാണ്.. അമ്മയുടെയോ അച്ഛന്റെയോ ബന്ധുക്കളെ കൊണ്ട് ഇന്നേ വരെ എനിക്ക് യാതൊരു ഉപകാരവും ഉണ്ടായിട്ടില്ല. ആകെ ഉപകാരം ഉള്ളത് അടുത്ത് കിടക്കുന്ന ഇവരെ കൊണ്ടാണ്.. ശോഭാമ്മയും അവരുടെ ഭർത്താവ് ജയൻ ചേട്ടനും. അമ്മയ്ക്ക് വയ്യാതെ ആയപ്പോളും അമ്മയും അമ്മൂമ്മയും എന്നെ വിട്ടു പോയപ്പോളും എല്ലാം ഒരു താങ്ങായി നിന്നത് ഇവരാണ്.. അവിടെ എന്ത് കറി വച്ചാലും അതിൽ പിന്നെ ഒരു പങ്ക് എനിക്കും ഉള്ളതാണ്.. അതേ പോലെ ഞാൻ കൊണ്ട് വരുന്ന മീനിന്റെ ഒരു പങ്ക് അവർക്കും.. ഇവരോട് മാത്രം ഞാൻ കാശ് വാങ്ങാറില്ല....

'ശോഭാമ്മ എന്ത്യേ...?

വാതുൽക്കലേക്ക് കയറി ഞാൻ ആര്യ ചേച്ചിയോട് ചോദിച്ചു. ആര്യ ചേച്ചി ഇവരുടെ ഒരേയൊരു മകളാണ്

'അമ്മ അടുക്കളയിൽ ആണ്.. എന്നാ മീനാടാ...?

എന്റെ കയ്യിലെ ബക്കറ്റ് വാങ്ങിക്കൊണ്ട് ആര്യ ചേച്ചി ചോദിച്ചു

'പള്ളത്തി ആണ്..'

ഞാൻ പറഞ്ഞു.

മീൻ അവിടെ കൊടുത്തിട്ട് ഞാൻ നേരെ വീട്ടിലേക്ക് പോയി.. വീട്ടിൽ ഞാൻ തനിച്ചായിട്ട് നാല് മാസം ആയി. ആകെ ഉണ്ടായിരുന്ന മുത്തശ്ശി കൂടേ പോയതോടെ

💬 Comments

View all comments