Chapter Title : എൽ ഡൊറാഡോ [സാത്യകി]
ഞാൻ സുലുവിനോട് പറഞ്ഞിട്ടുണ്ട്.. നിനക്ക് പഠിക്കാൻ അവിടെ എല്ലാ സൗകര്യവും ഉണ്ടാകും...'
ടീച്ചർ അധികം നീട്ടാതെ കാര്യത്തിലേക്ക് വന്നു
അതാണ് കാര്യം. എന്നെ വീണ്ടും പഠിപ്പിക്കാൻ വേണ്ടി ആണ് ടീച്ചർ ഇവരുമായി വന്നത്. ടീച്ചറിന്റെ ഒരു അകന്ന ബന്ധു കൂടി അച്ഛന്റെ രണ്ടാം ഭാര്യ എന്ന് എനിക്ക് അപ്പോളാണ് മനസിലായത്. രണ്ട് ദിവസം മുമ്പ് എന്നെ വഴിയിൽ വച്ചു കണ്ടതും എന്റെ അവസ്‌ഥ നേരിട്ട് കണ്ടതുമെല്ലാം ടീച്ചറെ വിഷമിപ്പിച്ചിരിക്കണം.. അതാണ് ഇങ്ങനെ ഒരു കാര്യവുമായി ഇങ്ങോട്ടേക്കു വരുന്നത്
'ഞാൻ എങ്ങോട്ടും ഇല്ല...'
ഞാൻ ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു
'പിന്നെ...? ഇവിടെ മീനും പിടിച്ചു ജീവിതം മുഴുവൻ തീർക്കാനോ...? നീ എന്ത് നന്നായി പഠിക്കുന്ന കുട്ടി ആണ്... നീ ഒരിക്കലും ഇങ്ങനെ ഭാവി കളയരുത്...'
ടീച്ചർ എന്നെ ഉപദേശിച്ചു
'പഠിക്കാൻ ആണേൽ എനിക്ക് ഇവിടെ നിന്നും പഠിക്കാം..'
അവരെ ഒഴിവാക്കാൻ വേണ്ടി ഞാൻ പറഞ്ഞു
'നിന്നോട് പഠിക്കാൻ പൊക്കോളാൻ പറഞ്ഞിട്ട് നീ കേട്ടിട്ടുണ്ടോ..? ഞങ്ങൾ പറഞ്ഞതാ ഞങ്ങൾ നോക്കിക്കോളാം എന്ന്.. അവന് പക്ഷെ ഇപ്പൊ വലിയ ആളായി ഇനി തന്നെ ജീവിക്കാം എന്ന വിചാരമാണ്...'
ശോഭാമ്മയും അവരുടെ കൂടെ കൂടി
'എനിക്ക്.. എനിക്ക് പറ്റില്ല...'
ഞാൻ തീർത്തു പറഞ്ഞു.
ഇവരുടെ ഒപ്പം പോകാൻ എന്ത് ബന്ധം ആണ് എനിക്ക് ഇവരോട്. ജീവിച്ചിരുന്നപ്പോ അച്ഛൻ വന്നു വിളിച്ചാൽ പോകും അയാളുടെ കൂടെ ഞാൻ എങ്ങോട്ടും പോകില്ലായിരുന്നു. പിന്നാണ് അയാളുടെ രണ്ടാം ഭാര്യ വന്നു വിളിക്കുമ്പോ പോകുന്നത്..
അങ്ങനെ ഞാൻ പോയാൽ അത് അമ്മയ്ക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരിയ്ക്കില്ല.. അച്ഛൻ മരിച്ചപ്പോൾ പോലും അമ്മ ഇവരുടെ അടുത്തേക്ക് ഒന്ന് കാണാൻ പോയിട്ടില്ല. എന്നെയും കാണാൻ വിട്ടിട്ടില്ല. അതൊക്കെ അങ്ങനെ തന്നെ മതി..
'നീ വാശി കാണിക്കാതെ.. ഞാൻ പറയുന്നത് പോലെ കേൾക്ക്.. നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ്...'
ടീച്ചർ പിന്നെയും പറഞ്ഞു. ഞാൻ വഴങ്ങിയില്ല
'ഞങ്ങളോട് ദേഷ്യം ഉണ്ടാവുമല്ലേ....'
ഒടുവിൽ ആ സ്ത്രീ സംസാരിച്ചു.. അവരുടെ സംസാരത്തിൽ വല്ലാത്ത ദൈന്യത ഉണ്ടായിരുന്നു.
'ഇ.. ഇല്ല...'
എന്തോ ഞാൻ അങ്ങനെ പറഞ്ഞു. എതിർക്കാൻ
💬 Comments
View all comments