0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 173K

ടീച്ചർ... ടീച്ചർ എന്താണ് ഇവിടെ....? ടീച്ചറിന്റെ കൂടേ ഉള്ള ആളെ ആദ്യം എനിക്ക് മനസിലായില്ല.. വീട്ടിൽ കയറി അവർ ഇരുന്നു കഴിഞ്ഞു ശോഭാമ്മ തന്നേ ആണ് ആ സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നത്

അവരുടെ പേര് സുലോചന എന്നായിരുന്നു. അവർ എന്റെ അച്ഛന്റെ രണ്ടാം ഭാര്യ ആണ്. ഇവരെ കുറിച്ച് പറഞ്ഞു കേട്ടിട്ടേ ഉള്ളെങ്കിലും ആദ്യമായ് ആണ് ഞാൻ കാണുന്നത്.. എനിക്ക് ഒരു വയസ്സ് ആകുന്നതിനു മുന്നേ തന്നേ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നു. അയാൾക്ക് ആരോടും സ്നേഹം ഒന്നുമില്ലായിരുന്നു. ആർക്കും ചിലവിന് കൊടുക്കാനും കഴിയില്ലായിരുന്നു.. ഞങ്ങളെ ഉപേക്ഷിച്ചു പോയി കഴിഞ്ഞാണ് ഈ സ്ത്രീയെ വിവാഹം ചെയ്യുന്നത്.. അവർക്ക് വേണ്ടി ഞങ്ങളെ ഉപേക്ഷിച്ചതല്ല, എന്നാലും ഞങ്ങളെ വേണ്ടാതെ അലഞ്ഞു നടന്നു പോയി കൂടിയ സംബന്ധമാണ്.. എനിക്ക് അവരോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു

'നിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ സുലുവിനോട് പറഞ്ഞിട്ടുണ്ട്.. നിനക്ക് പഠിക്കാൻ അവിടെ എല്ലാ സൗകര്യവും ഉണ്ടാകും...'

ടീച്ചർ അധികം നീട്ടാതെ കാര്യത്തിലേക്ക് വന്നു

അതാണ് കാര്യം. എന്നെ വീണ്ടും പഠിപ്പിക്കാൻ വേണ്ടി ആണ് ടീച്ചർ ഇവരുമായി വന്നത്. ടീച്ചറിന്റെ ഒരു അകന്ന ബന്ധു കൂടി അച്ഛന്റെ രണ്ടാം ഭാര്യ എന്ന് എനിക്ക് അപ്പോളാണ് മനസിലായത്. രണ്ട് ദിവസം മുമ്പ് എന്നെ വഴിയിൽ വച്ചു കണ്ടതും എന്റെ അവസ്‌ഥ നേരിട്ട് കണ്ടതുമെല്ലാം ടീച്ചറെ വിഷമിപ്പിച്ചിരിക്കണം.. അതാണ് ഇങ്ങനെ ഒരു കാര്യവുമായി ഇങ്ങോട്ടേക്കു വരുന്നത്

'ഞാൻ എങ്ങോട്ടും ഇല്ല...'

ഞാൻ ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു

'പിന്നെ...? ഇവിടെ മീനും പിടിച്ചു ജീവിതം മുഴുവൻ തീർക്കാനോ...?

💬 Comments

View all comments