0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 174.1K

ആമിയെ കളിയാക്കി പറഞ്ഞു

'പിന്നെ അവളെന്താ സുന്ദരി അല്ലേ..?
സ്നേഹേച്ചി ആമിയുടെ പക്ഷം ചേർന്നു

'അത്ര ലുക്ക്‌ ഒന്നുമില്ല.. അല്ലേടാ നന്ദു കുട്ടാ...?
ജാനു ചേച്ചി പെട്ടന്ന് എന്നെ നോക്കി ചോദിച്ചു.. ഇതെന്തിനാ എന്നെ നോക്കി ചോദിക്കുന്നെ..?

'പറ നന്ദു... ഞാൻ ഗ്ലാമർ അല്ലേ...?
ആമി എന്നോട് ചോദിച്ചു. എന്റെ പരുങ്ങൽ കണ്ടപ്പോ എല്ലാവർക്കും ചിരി വന്നു. എന്നെ ഒന്ന് വട്ട് കളിപ്പിക്കാൻ തന്നെ അവർ തീരുമാനിച്ചു..

'ഞങ്ങളിൽ ആരാ നന്ദു അപ്നെ ഏറ്റവും സുന്ദരി..?
ഒരു കുഴപ്പിക്കുന്ന ചോദ്യം ജാനു ചേച്ചി എന്റെ നേർക്ക് എറിഞ്ഞു..

'എല്ലാവരും സുന്ദരി ആണ്..'
ഞാൻ പറഞ്ഞത് സത്യം ആണ്..

'അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ആരാണെന്ന് പറയണം..'
ഗോപു ചേച്ചി പറഞ്ഞു. ഞാൻ ആകെ പെട്ടു.. ഒരാളുടെ പേര് പറഞ്ഞാൽ ബാക്കി ഉള്ളവർ എന്ത് കരുതും എന്ന് ഞാൻ ചിന്തിച്ചു

'പറ... ഞങ്ങളിൽ ആരാ ഏറ്റവും ഗ്ലാമർ...?
ജാനു ചേച്ചി അതിന് ഉത്തരം പറയാതെ എന്നെ വിടില്ല എന്ന നിലയിൽ ആക്കി

'ഇവിടെ എല്ലാവരും ഇല്ലല്ലോ..? എല്ലാവരും ഉണ്ടേൽ നോക്കിയിട്ട് പറയാമായിരുന്നു..'
ഞാൻ ഒരു ഒഴിവ് കഴിവ് പറഞ്ഞു

'ഇവിടെ ഇപ്പൊ ആരാ ഇല്ലാത്തത്..? മീതു ഇല്ല ജസ്‌ന ഇല്ല.. മീതുവിന് പകരം ഇവൾ ഉണ്ടല്ലോ..? അവൾ ആണേലും ഇവൾ ആണേലും ഒന്നല്ലേ..?
വേദുവിനെ നോക്കി ഗോപു ചേച്ചി പറഞ്ഞു
'പിന്നെ ജസ്‌നിത്തയേ നീ കാണാത്തത് ഒന്നും അല്ലല്ലോ. അവൾ ഇവിടെ ഉണ്ടെന്ന് ഓർത്തു അങ്ങ് പറ നീ..'
എന്റെ രക്ഷപെടാൻ ഉള്ള അടവ് ഗോപു തകർത്തു

'അപ്പോളും എല്ലാരും

💬 Comments

View all comments