Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ഉത്സവം ഒക്കെ കഴിഞ്ഞു പതിയെ വരുന്നുള്ളു എന്ന് കല്ലു ചേച്ചി അച്ഛനോട് പറയുന്നത് ഞാൻ കേട്ടിരുന്നു.. അനിൽ മാമൻ ഒക്കെ തിരിച്ചു പോകുന്ന കൂട്ടത്തിൽ അവർക്ക് കൊടുക്കാൻ അനിലാമ്മായി ഒരു യമണ്ടൻ ഏത്തക്കുല വെട്ടി വച്ചിരുന്നു. അതു കൊണ്ട് പോവാൻ ഒരു കവർ തപ്പി നടക്കുന്ന തത്രപ്പാടിൽ ആണ് അനിലാമ്മായി എന്നെ കാണുന്നത്..
'നന്ദുക്കുട്ടാ, അവിടെ മേലെ ചാക്കോ വല്ലതും കിടപ്പുണ്ടോ എന്നൊന്ന് നോക്കാമോ..?
അമ്മായി എന്നോട് ചോദിച്ചു..
'നോക്കാം അമ്മായി..'
ഞാൻ പറഞ്ഞു
ഞാൻ പതിയെ വിറക് അടുക്കി വച്ച അറയിലേക്ക് കയറി. അവിടെ നിന്നും ആ ചെറിയ വാതിൽ തുറന്നു ഞാൻ അകത്തേക്ക് കയറി.. ഞാൻ മരപ്പട്ടിയെ ഓടിച്ച മച്ചിലേക്കാണ് ഞാൻ ഇപ്പോൾ കയറിയത്.. അതിനകം ആകെ മൊത്തം ഇരുട്ടായിരുന്നു..
'അമ്മായി ഒന്നും കാണാൻ വയ്യ.. ടോർച്ച് എടുത്തോണ്ട് വാ...'
ഞാൻ പറഞ്ഞു.. അനിലാമ്മായി ടോർച്ച് തപ്പി അകത്തേക്ക് കയറി. ആ സമയം ഞാൻ വെറുതെ ഉള്ളിലേക്ക് കയറി പോയി. ഇരുട്ട് ആണേലും വാതിൽ അടഞ്ഞു കിടന്നത് കൊണ്ട് മരപ്പട്ടി ഒന്നും പിന്നെ ഇതിൽ കയറി കൂടിയിട്ട് ഉണ്ടാവില്ല. പിന്നെ പേടിക്കാൻ ഉള്ളത് ഇഴ ജന്തുക്കളെ ആണ്. എന്തോ ആ പേടി എനിക്ക് അപ്പോൾ തോന്നിയില്ല.. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ അന്ന് മരപ്പട്ടിയെ കണ്ട സ്‌ഥലം ആയി. അതായത് ശില്പ ചേച്ചിയുടെ മുറിക്ക് മേലെ ആണ് ഞാൻ ഇപ്പോൾ.. അവിടെ ചമ്രം പടഞ്ഞു ഇരുന്നു ഞാൻ വെറുതെ താഴെ ഉള്ള വിടവിലൂടെ ജാനു ചേച്ചിയുടെ മുറിയിലേക്ക് നോക്കി.. അകത്തു ആരെയും കാണാനില്ല..
പെട്ടന്ന്
💬 Comments
View all comments