Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ഉപദ്രവിച്ചാലും ചേച്ചിക്ക് ഇഷ്ടം ആയില്ലേലോ...?
എന്റെ ആ മറുപടി കേട്ട് ശിവദ ചേച്ചിക്ക് ചിരിയാണ് വന്നത്. അതും നല്ല മുത്ത് പൊഴിയുന്ന പോലെ ഉള്ള ചിരി..
'ഞാൻ വഴക്ക് പറയുമെന്ന് ഓർത്തിട്ടോ...?
ചേച്ചി അതു പറഞ്ഞു കുലുങ്ങി ചിരിക്കാൻ തുടങ്ങി.. ചിരിച്ചപ്പോൾ ആദ്യമായ് ചേച്ചിയുടെ കവിളുകളിൽ നുണക്കുഴി വിരിയുന്നത് ഞാൻ കണ്ടു.. ശിവേച്ചിക്ക് നുണക്കുഴി ഉള്ളത് ഞാനപ്പോളാണ് ശ്രദ്ധിക്കുന്നത്.. ചിരിക്കുമ്പോൾ ചേച്ചി വളരെ പാവമായി തോന്നി. എല്ലാരോടും തട്ടി കയറുന്ന ദേഷ്യമുള്ള ആളായി തോന്നുകയെ ഇല്ല.. ആ പച്ച രത്നം പതിച്ച പോലുള്ള കണ്ണുകളിൽ നോക്കി ഞാൻ സ്വയം മറന്നു നിന്നു..
രാവിലെ ചേച്ചിയുടെ അപ്രീതിക്ക് പാത്രം ആയത് കൊണ്ട് എനിക്ക് വളരെ വിഷമം തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ അതു മാറി. ശിവേച്ചി അതൊന്നും മനസ്സിൽ വച്ചിട്ടില്ല. എനിക്ക് സിപ്പപ്പും തന്നു.. വീട്ടിലേക്ക് പോകുന്ന വഴി ആരും കാണാതെ ഞാൻ ഒന്ന് തുള്ളിച്ചാടി..
ശിവദ ചേച്ചി വന്നു കഴിഞ്ഞു ഞാൻ കൂടുതലും പാലയ്ക്കൽ ആയി കറക്കം. ഞാൻ മാത്രം അല്ല ഞങ്ങൾ പിള്ളേർ അധികവും പിന്നെ അവിടെ ആയിരുന്നു. അതു കൊണ്ട് തന്നെ പാലയ്ക്കൽ എപ്പോളും ഒച്ചയും അനക്കവും ഉണ്ടായിരുന്നു. ശിവ ചേച്ചി ആയി ഒരു സൗഹൃദം ഞാൻ ഉണ്ടാക്കി എടുത്തെങ്കിലും അതു കുറച്ചു കൂടി ആഴത്തിൽ എത്തിയാലേ എന്തെങ്കിലും പ്രയോജനം ഉണ്ടാകൂ എന്ന് ഞാൻ ചിന്തിച്ചു..
അന്ന് വൈകിട്ട് അനിലാമ്മായിയുടെ ആങ്ങള അനിൽ മാമനും ഭാര്യ കവിത അമ്മായിയും നാട്ടിലേക്ക് തിരിച്ചു പോകുവാണ്. കല്ലു ചേച്ചിയും ആര്യ ചേച്ചിയും ഇവിടെ കുറച്ചു ദിവസം നിന്നിട്ടെ പോണുള്ളൂ..
💬 Comments
View all comments