0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.7K

വാങ്ങാതെ നിനക്ക് തരുന്ന കണ്ടാൽ തീർന്നു..'

വീട്ടിലേക്ക് പോകാൻ നിന്ന എന്നെ ശിവേച്ചി തടഞ്ഞു.. പിന്നെയും ചേച്ചിയുടെ അടുത്ത് നിൽക്കാൻ എനിക്ക് സൗഭാഗ്യം സിദ്ധിച്ചു..

അപ്പോളെല്ലാം എന്റെ മനസ്സിൽ ഓടിയത് ശിവേച്ചി എനിക്ക് വേണ്ടി സിപ്പപ്പ് വാങ്ങിച്ചു എന്നതാണ്. ആകെ രണ്ടെണ്ണമേ ചേച്ചി വാങ്ങിയുള്ളു. എന്നിട്ട് ഇവർക്ക് ആർക്കും അതു കൊടുക്കാതെ എനിക്ക് മാത്രം തന്നു. അതും വേദുവിന് പോലും കൊടുക്കാതെ.. അതു ഒരുപക്ഷെ എന്നെ കുറച്ചു മുമ്പേ വഴക്ക് പറഞ്ഞത് കൊണ്ട് വാങ്ങിച്ചു തന്നത് ആകും. പക്ഷെ എനിക്ക് അതു വളരെ വലിയ കാര്യമായി തോന്നി..

'വലിയ മരപ്പട്ടി ആയിരുന്നോ..?

ശിവേച്ചി എന്നോട് മരപ്പട്ടിയേ പറ്റി തിരക്കി

'അത്ര വലുതൊന്നും അല്ല...'

ഞാൻ പറഞ്ഞു. അതിലും വലുതിനെ നമ്മൾ കണ്ടിട്ടുണ്ട് എന്ന് ചേച്ചി ധരിച്ചോട്ടെ..

'നിനക്ക് പേടി ഇല്ലായിരുന്നോ...?

ചേച്ചി കൗതുകത്തോടെ എന്നെ നോക്കി ചോദിച്ചു. എന്റെ പൊക്കവും ഓമനത്തം ഉള്ള മുഖവും ഒക്കെ കണ്ടു ഞാനൊരു ലോലൻ ആണെന്ന് ചേച്ചി കരുതി കാണണം. ആ ഞാൻ മരപ്പട്ടിയെ ഓടിച്ചെന്നു ചേച്ചിക്ക് വിശ്വസിക്കാൻ ഒരു പ്രയാസം..

'ഇല്ല..'

ഞാൻ പറഞ്ഞു..

'ഓ.. അല്ലേലും അതിനെ എന്ത് പേടിക്കാനാ അല്ലേ..?

സിപ്പപ്പ് അവസാന തുള്ളിയും വലിച്ചു കുടിച്ചു ചേച്ചി എന്നോട് ഒരു കാര്യം പിന്നെ ചോദിച്ചു..

'നീ അതിനെ എന്തേലും ചെയ്തോ...?

'ഒന്നും ചെയ്തില്ല..'

ഞാൻ മറുപടി പറഞ്ഞു

'അതെന്തേ...?

ചേച്ചി ചോദിച്ചു

'ചേച്ചി വഴക്ക് പറഞ്ഞാലോ എന്ന് ഓർത്തിട്ട്...'

ഞാൻ നിഷ്കളങ്കമായി പറഞ്ഞു പോയി.. തത്തയെ പിടിച്ചോണ്ട് വന്നപ്പോൾ ചേച്ചിക്ക് ഇഷ്ടം ആയില്ലല്ലോ. ഇനിയിപ്പോ മരപ്പട്ടിയെ

💬 Comments

View all comments