Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ചേച്ചി അത് അറിഞ്ഞിരുന്നു..
'വച്ചു..'
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു
'നന്നായി..'
ചേച്ചി സിപ്പപ്പ് കുടിച്ചു കൊണ്ട് പറഞ്ഞു
'ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞത് നിനക്ക് വിഷമം ആയോ...?
ശിവ എന്നോട് ചോദിച്ചു
'ഇ..ഇല്ല..'
ഞാൻ പറഞ്ഞു
'ആയെന്ന് എനിക്ക് അറിയാം. ഞാൻ ഒന്നും ഓർത്തു പറഞ്ഞതല്ല. പെട്ടന്ന് വായിൽ അങ്ങനെ വന്നു പോയതാ.. പോട്ടെ..'
ചേച്ചി ശബ്ദം കുറച്ചു മൃദു ആക്കി എന്നോട് പറഞ്ഞു
'ഇന്നാ...'
കയ്യിൽ ഇരുന്ന വേറൊരു സിപ്പപ്പ് ചേച്ചി എനിക്ക് നേരെ നീട്ടി.. ഞാൻ അത് കൈ നീട്ടി വാങ്ങുമ്പോൾ എന്റെ കയ്യിൽ തെങ്ങിൽ ഉരഞ്ഞ പാട് ചേച്ചി കണ്ടു
'ഇതെന്ത് പറ്റിയെടാ...?
ശിവ ചോദിച്ചു
'അത് തെങ്ങിൽ അതിനെ കൊണ്ട് വിടാൻ കേറിയപ്പോൾ ഉരഞ്ഞതാ..'
ഞാൻ കൈ കാണിച്ചു പറഞ്ഞു
'അയ്യോ....'
ശിവ ചേച്ചി ജനലിലൂടെ കയ്യിട്ട് എന്റെ കയ്യിൽ പിടിച്ചു. ഉരഞ്ഞ ഭാഗത്ത് ചെറുതായ് തലോടി..
ആ സമയം ലോകത്തെ ഒരു ലേപനത്തിനും തരാത്ത സുഖം ഞാൻ അറിഞ്ഞു. എന്റെ കയ്യിലെ വേദന എല്ലാം അപ്പോളേ മാറിയിരുന്നു. ലോകസുന്ദരി അല്ലേ എന്റെ കൈ തടവുന്നത്.. ഇങ്ങനെ ഒന്ന് സംഭവിക്കും എന്നറിഞ്ഞിരുന്നുവെങ്കിൽ ഞാൻ കൈ മൊത്തം പാടാക്കിയേനെ.. എന്തിന് എന്റെ ദേഹം മുഴുവൻ ഞാൻ വരഞ്ഞേനെ.. ഞാൻ ഉള്ളിൽ തുള്ളിച്ചാടി പറഞ്ഞു..
ശിവേച്ചി തടവൽ അവസാനിപ്പിച്ചു കഴിഞ്ഞു ഞാൻ സിപ്പപ്പ് ആയി വീട്ടിലേക്ക് തിരിച്ചു പോകാൻ തുടങ്ങി
'ടാ ഇവിടെ നിന്ന് കഴിച്ചിട്ട് പോ.. ഞാൻ ആകെ രണ്ടെണ്ണമേ വാങ്ങിയുള്ളു.. എല്ലാർക്കും കൂടി വാങ്ങിയില്ല. ആ വേദു എങ്ങാനും അവൾക്ക്
💬 Comments
View all comments