0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.7K

എനിക്കൊരു വെയിറ്റ് ആയേനെ. ശിവേച്ചിയുടെ മുന്നിൽ ആദ്യം ഒന്ന് നാറിയെങ്കിലും വില തിരിച്ചു കിട്ടാൻ ഇതൊരു കാരണം ആയേക്കും എന്ന് എനിക്ക് തോന്നി.. കടയിൽ നിന്ന് സൈക്കിളിൽ ശിവ ചേച്ചി വന്നപ്പോൾ ഞാൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു. മുമ്പിലത്തെ നാണക്കേട് എന്നെ വിട്ടു പോയിട്ടില്ല എന്നതായിരുന്നു സത്യം. ചേച്ചിയെ അഭിമുഖീകരിക്കാൻ എനിക്ക് പ്രയാസം തോന്നി

'അത് മുഴുവൻ കഴിച്ചിട്ട് എഴുന്നേൽക്കടാ..'

ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോ കവിതാമ്മായി എന്നെ വഴക്ക് പറഞ്ഞു. മരപ്പട്ടിയെ ഓടിച്ച വകയിൽ എനിക്ക് ഒരു ഗ്ലാസ്‌ ചായയും കുമ്പിൾ അപ്പവും അനിലാമ്മായി വക കിട്ടിയിരുന്നു.. അത് തീർക്കാതെ എഴുന്നേൽക്കരുത് എന്നാണ് കവിതാമ്മായി പറഞ്ഞത്.. ഞാൻ അത് അനുസരിച്ചു. അതിനിടക്ക് ചേച്ചിമാർ ഞാൻ മരപ്പട്ടിയെ ഓടിച്ച കഥ ശിവേച്ചിക്ക് പറഞ്ഞു കൊടുത്തു. താൻ ഒന്ന് കടയിൽ പോയപ്പോ ഇത്രയും ഒക്കെ ഇവിടെ നടന്നോ എന്ന് ശിവേച്ചി അത്ഭുതപ്പെട്ടത് അല്ലാതെ മരപ്പട്ടിയെ ഓടിച്ച എന്നോട് ആരാധന തോന്നാൻ മാത്രം ഒന്നും ആ മുഖത്ത് ഭാവം വരുന്നത് ഞാൻ കണ്ടില്ല.. താൻ ഉണ്ടായിരുന്നേൽ താൻ തന്നെ ഓടിച്ചേനെ എന്നൊരു ഡയലോഗ് വിട്ടു ചേച്ചി മുറിയിലേക്ക് കയറി പോയി..

ചായയും കുമ്പിളും തീർത്തു തിരിച്ചു വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോ ആണ് വീടിന് പിന്നിൽ നിന്നുമൊരു വിളി വരുന്നത്. ഞാൻ തിരിഞ്ഞു നോക്കി.. ശിവേച്ചി ആണ്.. ചേച്ചിയുടെ റൂമിലെ ജനൽ തുറന്നു എന്നെ വിളിച്ചതാണ്.. ഞാൻ ജനലിന് അടുത്തേക്ക് ചെന്നു.. ചേച്ചി വായിൽ ഒരു സിപ്പപ്പ് വലിച്ചു കുടിക്കുന്നുണ്ട്..

' ആ തത്തേ നീ തിരിച്ചു കൊണ്ട് മോളിൽ വച്ചല്ലേ...?

💬 Comments

View all comments