Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
തോന്നിയെങ്കിലും അത് ഒന്നും വലിയ കാര്യം അല്ല എന്ന മട്ടിൽ ഞാൻ പറഞ്ഞു.
'അത് പോയോ..? ഞാൻ കണ്ടില്ല മരപ്പട്ടിയെ...'
കല്ലു ചേച്ചി അകത്തു നിന്നും ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു
'അത് ദേ ആ പറമ്പിലേക്ക് ഓടി പോയി.. നീ പുറകെ ചെന്നാൽ കാണാം..'
അനിലാമ്മായി കല്ലു ചേച്ചിയെ കളിയാക്കിയിട്ട് അകത്തേക്ക് പോയി
'ശോ.. എന്നാലും ഞാൻ അതിനെ കണ്ടില്ല. അതിന്റെ മുഖം എങ്ങനെ ഇരിക്കും...?
കല്ലു ചേച്ചി ജാനു ചേച്ചിയോട് ചോദിച്ചു
'ദേ ഇവളുടെ മുഖം പോലെ ഇരിക്കും...'
ആര്യ ചേച്ചി ഗായത്രി ചേച്ചിയെ നോക്കി വലിയ തമാശ പോലെ പറഞ്ഞിട്ട് സ്വയം ചിരിച്ചു.
'അവളെ കളിയാക്കല്ലേ...'
ജാനു ചേച്ചി ആര്യ ചേച്ചിയെ ശാസിച്ചു
'ഞങ്ങൾ ഇതൊക്കെ തമാശക്ക് പറയുന്നതാ.. അല്ലേടാ...'
ആര്യ ചേച്ചി തമാശയിൽ ഗായത്രി ചേച്ചിയുടെ കവിളിൽ നുള്ളി. ഗായത്രി ചേച്ചി അത് തമാശ ആയി കണ്ടുള്ളു എന്ന ഭാവത്തിൽ മുഖത്തൊരു ചിരി വരുത്തി. പക്ഷെ ആ ചിരിക്ക് പിന്നിലെ സങ്കടവും അപമാനവും എനിക്ക് മാത്രം കാണാൻ പറ്റി.. ഇത്തിരി കൂർത്ത മുഖമാണ് ഗായത്രിക്ക്. ഇവിടുള്ള ചേച്ചിമാരുടെ ഒപ്പം തട്ടിച്ചു നോക്കുമ്പോൾ സുന്ദരി അല്ല. സത്യം തന്നെ.. തൊലി വെളുപ്പുമില്ല. പക്ഷെ എനിക്ക് എന്തോ ഗായത്രി ചേച്ചിയോട് പാവം തോന്നി..
മരപ്പട്ടിയെ തനിയെ പോയി ഓടിച്ചു വിട്ടതോടെ എനിക്ക് ഒരു പേരായി. ഞാൻ വലിയ സാഹസിക കൃത്യം ചെയ്തത് പോലെ ചേച്ചിമാർ സംസാരിക്കാൻ തുടങ്ങി. ശിവേച്ചി അപ്പോളും കടയിൽ പോയിട്ട് വന്നിരുന്നില്ല. ചേച്ചി വരുമ്പോളും അവർ ഈ കാര്യം സംസാരിക്കുക ആണെങ്കിൽ
💬 Comments
View all comments